Kerala
പൊലീസിനെതിരെ കൊല്ലം കലക്ടറുടെ റിപ്പോര്‍‌ട്ട്; കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമെതിരെ  സുധീരന്‍പൊലീസിനെതിരെ കൊല്ലം കലക്ടറുടെ റിപ്പോര്‍‌ട്ട്; കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമെതിരെ സുധീരന്‍
Kerala

പൊലീസിനെതിരെ കൊല്ലം കലക്ടറുടെ റിപ്പോര്‍‌ട്ട്; കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമെതിരെ സുധീരന്‍

admin
|
2 Jun 2018 6:15 AM GMT

അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ടിടത്താണ് പറയേണ്ടത്. കൂടുതല്‍ ഔചിത്യ ബോധത്തോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും ....

പരവൂര്‍ സംഭവത്തില്‍ പൊലീസിനെതിരെ കൊല്ലം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. മത്സരക്കമ്പം തടയുന്നതിനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടായിരുന്നിട്ടും അത് നിര്‍വഹിച്ചില്ലെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. അതേസമയം കലക്ടറുടെ നടപടികളില്‍ കടുത്ത അസംതൃപ്തിയിലാണ് കൊല്ലത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസിനും കലക്ടര്‍ക്കുമെതിരെ വിമര്‍ശനവുമായി വി എം സുധീരനും രംഗത്തെത്തി.

പരവൂര്‍ സ്ഫോടനമുണ്ടായ ദിവസം പൊലീസ് നിഷ്ക്രിയരായിരുന്നുവെന്നാണ് റവന്യു വകുപ്പ് മന്ത്രിക്ക് നല്‍കിയ ജില്ല കലക്ടര്‍ എ ഷൈനമോളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം തടയേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടായിരുന്നു. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചില്ല. കലക്ടര്‍ എന്ന നിലയില്‍ നല്‍കിയ ഉത്തരവ് പൊലീസ് പാലിക്കാന്‍‌ ശ്രമിച്ചിരുന്നെങ്കില്‍ പരവൂര്‍ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും ഷൈനാമോളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവത്തിന് ശേഷം കലക്ടര്‍ സ്വീകരിക്കുന്ന നടപടികളില്‍ കടുത്ത അസംതൃപ്തിയിലാണ് ജില്ലയിലെ പൊലീസ് മേധാവികള്‍. കലക്ടര്‍ക്കെതിരെ ഉണ്ടാവുന്ന ആരോപണങ്ങള്‍ക്ക് തടയിടാനാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ക്കെതിരെ പരാമര്‍ശങ്ങളില്ലെങ്കിലും അനാവശ്യവിവാദങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പരോക്ഷമായി സൂചിപ്പിക്കുന്നു. അതേസമയം കലക്ടര്‍ക്കും പൊലീസിനുമെതിരെ വിമര്‍ശവുമായി വിഎം സുധീരന്‍ രംഗത്തെത്തി. ആരോപണങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും പൊലീസും രണ്ട് തട്ടില്‍‌ നില്‍ക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ആശങ്കയറിയിച്ചിട്ടുണ്ട്

Similar Posts