Kerala
കോഴി വില കുറഞ്ഞില്ല, ലൈവ് ചിക്കന് വില 115 മുതല്‍ 130 വരെകോഴി വില കുറഞ്ഞില്ല, ലൈവ് ചിക്കന് വില 115 മുതല്‍ 130 വരെ
Kerala

കോഴി വില കുറഞ്ഞില്ല, ലൈവ് ചിക്കന് വില 115 മുതല്‍ 130 വരെ

Jaisy
|
2 Jun 2018 2:57 PM GMT

കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വില

കോഴി വില കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയം. ലൈവ് ചിക്കന് കിലോ 87 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി 115 മുതല്‍ 130 രൂപ വരെയാണ് ഇന്നത്തെ വിപണി വില. ഇറച്ചിക്കും 2 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്.

വ്യാപാരികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ലൈവ് കോഴി ജീവനോടെ കിലോ 87 രൂപക്കും കഷ്ണങ്ങളാക്കിയത് 158 രൂപക്കും വില്‍ക്കാന്‍ ധാരണയായെന്നാണ് ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ ഇന്ന് ലൈവ് ചിക്കന്റെ വില 130 രൂപ. ഇറച്ചിക്ക് 160 രൂപയും. വടക്കന്‍ കേരളത്തില്‍ ലൈവ് ചിക്കന്‍ വില്‍ക്കുന്നില്ല, ഇറച്ചിക്ക് 160 രൂപയാണ്.

സംസ്ഥാനത്താകെ 115 മുതല്‍ 130 രൂപ വരെയാണ് വില നിലവാരം. കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വില. നേരത്തെ ലൈവ് ചിക്കന്‍ കിലോ 100 രൂപയിലേക്ക് കുറക്കാന്‍ വ്യാപാരികള്‍ സന്നദ്ധമായിരുന്നെങ്കിലും സര്‍ക്കാരിന് സ്വീകാര്യമായിരുന്നില്ല. ഇപ്പോള്‍ വില്‍ക്കുന്നതാകട്ടെ അതിനെക്കാള്‍ ഉയര്‍ന്ന വിലയ്ക്കും.

Related Tags :
Similar Posts