Kerala
വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും പ്രതിചേര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന്  നടിവ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും പ്രതിചേര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് നടി
Kerala

വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും പ്രതിചേര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് നടി

admin
|
2 Jun 2018 9:29 PM GMT

താനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മതിയെന്നും വ്യക്തമാക്കിയ നടി അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും ഹാജറാക്കാന്‍ തയ്യാറാണെന്നും

വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും പ്രതിചേര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ആക്രമണത്തിന് ഇരയായ നടി.. വാര്‍ത്താക്കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം. ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ നിങ്ങളോരോരുത്തരെയും പോലെ ഞെട്ടലോടെയാണ് താനും കേട്ടതെന്നും ഈ നടന്‍റെ കൂടെ ഒരു പാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും തങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആ സൌഹൃദം ഇല്ലാതായെന്നതും വാസ്തവമാണെന്നും നടി വ്യക്തമാക്കുന്നു.

ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴെല്ലാം തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണെന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും തെളിയട്ടെ - വാര്‍ത്താക്കുറിപ്പ് പറയുന്നു.

താനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മതിയെന്നും വ്യക്തമാക്കിയ നടി അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും ഹാജറാക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. തനിക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൌണ്ടുകളില്ലെന്നും തന്‍റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Similar Posts