നായകള്‍ക്കായി ഒരു പരിശീലനകേന്ദ്രം
|റോട്ട് വീലര്‍, ലാബ്രഡോഗ്, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, സെന്റ് ബര്‍ണാര്‍ഡ് തുടങ്ങി ശ്വാന വീരന്‍മാരിലെ രാജാക്കന്‍മാരെല്ലാം ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വിവിധ പാക്കേജുകളായാണ് പരിശീലനം...
നായകളെ നല്ല നടപ്പ് പരിശീലിപ്പിക്കാന്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട്. നായകളുമായി ഇവിടെയെത്തുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ വിഐപികള്‍ വരെയുണ്ട്. മികച്ച സംരംഭമായി മാറിയ കോഴിക്കോട് സ്വദേശി ധര്‍മേഷിന്റെ വേറിട്ട ആശയമാണ് മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ ഇന്ന് പരിചയപ്പെടുത്തുന്നത്.
ഇത് തിബറ്റന്‍ സ്പാനില്‍... ഇന്ത്യയില്‍ അത്യപൂര്‍വമായി മാത്രമെത്തുന്ന ഇനം. എരഞ്ഞിപ്പാലം സ്വദേശി ധര്‍മിഷിന്റെ തറവാട്ടുവീട്ടില്‍ ഇവനെ കൊണ്ടുവന്നത് നല്ല നടപ്പ് പഠിപ്പിക്കാന്‍. റോട്ട് വീലര്‍, ലാബ്രഡോഗ്, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, സെന്റ് ബര്‍ണാര്‍ഡ് തുടങ്ങി ശ്വാന വീരന്‍മാരിലെ രാജാക്കന്‍മാരെല്ലാം ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വിവിധ പാക്കേജുകളായാണ് പരിശീലനം.
വിദ്യാഭ്യാസമുള്ള ധര്‍മിഷിന് നായക്കമ്പം മാത്രമായിരുന്നു തുടക്കത്തിലുണ്ടായിരുന്ന മൂലധനം. ശ്വാന പ്രേമത്തില്‍ നിന്ന് തുടങ്ങിയ പരിശീലനം ഇന്ന് പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുള്ള സംരംഭമായി മാറിക്കഴിഞ്ഞു നായകള്‍ക്കുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്. ദിവസങ്ങളോളം താമസ സ്ഥലം വിട്ടു നില്‍ക്കേണ്ടി വരുന്നവരുടെ നായകള്‍ക്ക് വേണ്ടി താല്‍ക്കാലിക ഹോസ്റ്റലും ധര്‍മിഷ് ഒരുക്കിയിട്ടുണ്ട്.
നായക്കളെ ഇണ ചേര്‍ക്കണമെന്നുള്ളഴര്‍ക്കും ധര്‍മിഷ് സൗകര്യമൊരുക്കുന്നുണ്ട്. കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ സംരംഭകനാകാന്‍ വ്യത്യസ്തമായ ആശയം മാത്രം മതിയെന്നാണ് ധര്‍മിഷിന്റെ അനുഭവ സാക്ഷ്യം.