Kerala
മദ്യനയം: സര്‍ക്കാരിനെതിരെ മതസംഘടനകളെ സഹകരിപ്പിച്ച് സുധീരന്‍റെ സമരംമദ്യനയം: സര്‍ക്കാരിനെതിരെ മതസംഘടനകളെ സഹകരിപ്പിച്ച് സുധീരന്‍റെ സമരം
Kerala

മദ്യനയം: സര്‍ക്കാരിനെതിരെ മതസംഘടനകളെ സഹകരിപ്പിച്ച് സുധീരന്‍റെ സമരം

Sithara
|
2 Jun 2018 6:04 PM GMT

ബാറുകളുടെ ദൂരപരിധി കുറച്ചതുള്‍പ്പെടെ മദ്യനയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസോ യുഡിഎഫോ ശക്തമായി സമരരംഗത്തില്ലാത്ത സാഹചര്യത്തിലാണ് വി എം സുധീരന്‍റെ പുതിയ നീക്കം

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ വി എം സുധീരന്‍റെ നേതൃത്വത്തില്‍ മതസംഘടനകളുടെ സഹകരണത്തോടെ സമരം. തിരുവനന്തപുരത്ത് ചേര്‍ന്ന മതസംഘനകളുടെയും മദ്യവിരുദ്ധ സംഘടനകളുടെയും സംയുക്ത യോഗം സമര പ്രഖ്യാപനം നടത്തി.

ബാറുകളുടെ ദൂരപരിധി കുറച്ചതുള്‍പ്പെടെ മദ്യനയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസോ യുഡിഎഫോ ശക്തമായി സമരരംഗത്തില്ലാത്ത സാഹചര്യത്തിലാണ് വി എം സുധീരന്‍റെ പുതിയ നീക്കം. ക്രിസ്ത്യന്‍ സഭകള്‍, മുസ്‍ലിം സംഘടനകള്‍, മദ്യവിരുദ്ധ സംഘങ്ങള്‍ എന്നിവരെ ഒരുമിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന് സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഇതിന് തുടക്കമായി.

സുഗതകുമാരി സംഗമം ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രസിഡന്‍റ് സൂസൈപാക്യം, സിബിസിഐ പ്രസിഡന്‍റും മലങ്കര ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് തുടങ്ങി സഭാനേതാക്കള്‍ സജീവ പങ്കാളികളായി. പാളയം ഇമാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സമസ്ത ഇ കെ, എ പി, ജമാത്തെ ഇസ്‍ലാമി, മുജാഹിദ് സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. അശ്വതി തിരുനാള്‍ ഉള്‍പ്പെടെയുള്ളവരും സന്നിഹിതരായിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംയുക്ത കണ്‍വെന്‍ഷന്‍റെ തീരുമാനം.

Similar Posts