ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍
|ജില്ലാ കളക്ടർ അധികാര ദുർവിനിയോഗം നടത്തുന്നു . കലക്ടറുടെ റിപ്പോർട്ട് തന്റെ ഭരണഘടനപരവും നിയമപരവുമായ അവകാശത്തെ ഹനിക്കുന്നു. അതിനാൽ റിപോർട്ടിൽ മേലുള്ള തുടർ നടപടികൾ ഈ ഹരജി തീർപ്പാക്കും വരെ തടയണമെന്നും
ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.ജില്ലാ കളക്ടർ അധികാര ദുർവിനിയോഗം നടത്തുന്നു . കലക്ടറുടെ റിപ്പോർട്ട് തന്റെ ഭരണഘടനപരവും നിയമപരവുമായ അവകാശത്തെ ഹനിക്കുന്നു. അതിനാൽ റിപോർട്ടിൽ മേലുള്ള തുടർ നടപടികൾ ഈ ഹരജി തീർപ്പാക്കും വരെ തടയണമെന്നും ഹരജിയിൽ പറയുന്നു.
തനിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താൽപര്യക്കാരെന്ന് ചൂണ്ടി കാട്ടിയാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത്. ജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും തനിക്കെതിരായി നടത്തുന്ന നീക്കം അജണ്ട യുടെ ഭാഗമാണ് .തനിക്ക് സാമാന്യ നീതിയും ഭരണ ഘടന അവകാശങ്ങളും നിഷേധിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു
ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഏകപക്ഷീയവും യുക്തിരഹിതവമാണ്.ഹൈ കോടതിയുടെ പരിഗണന യിലിരിക്കുന്ന വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ തടയണം. ഒക്ടോബർ 20 ന് കലക്ടർ നൽകിയ റിപ്പോർട്ട് തന്റെ ഭരണഘടനപരവും നിയമപരവുമായ അവകാശത്തെ ഹനിക്കുന്നു. അതിനാൽ റിപോർട്ടിൽ മേലുള്ള തുടർ നടപടികൾ ഈ ഹരജി തീർപ്പാക്കും വരെ തടയണം