Kerala
ബ്ലാക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ള അല്ലെന്ന് ഉമ്മന്‍ചാണ്ടിബ്ലാക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ള അല്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala

ബ്ലാക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ള അല്ലെന്ന് ഉമ്മന്‍ചാണ്ടി

admin
|
2 Jun 2018 2:59 PM GMT

ബ്ലാക്മെയില്‍ ചെയ്തത് ആരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും മുന്‍ മുഖ്യമന്ത്രി

സോളാര്‍ കേസില്‍ ബ്ലാക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരെന്ന് പിന്നീട് വെളിപ്പെടുത്തും. രാഷ്ട്രീയക്കാരല്ല ബ്ലാക്മെയില്‍ ചെയ്തത് സരിതയുടെ കത്തിന്‍റെ ആധികാരിത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടില്ല. 21 പേജാണെന്നാണ് ജയില്‍ സൂപ്രണ്ട് കമ്മീഷന് മുന്നില്‍ പറഞ്ഞത്. കമ്മീഷന്‍റെ കയ്യിലുള്ള കത്ത് 25 പേജാണ്. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.

മുഖ്യമന്ത്രിയും ഓഫീസും അനാവശ്യമായി കത്തിനെ പൊലിപ്പിക്കുന്നു. കേവലം ഒരു കത്തിനെ അധികരിച്ച് മാത്രമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ഭയക്കുന്നില്ല. ഇതിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടും.

Similar Posts