ധോണിയില്‍ വനഭൂമി കയ്യേറി തോട് വഴിതിരിച്ചു വിട്ടു
|പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ധോണിയില്‍ ക്വാറിയുടമകള്‍ തോടിന്‍റെ ദിശ മാറ്റി വെള്ളം കൊണ്ടുപോയി വ്യവസായികാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതി. വനഭൂമി കയ്യേറിയാണ്..
പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ധോണിയില്‍ ക്വാറിയുടമകള്‍ തോടിന്‍റെ ദിശ മാറ്റി വെള്ളം കൊണ്ടുപോയി വ്യവസായികാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതി. വനഭൂമി കയ്യേറിയാണ് ക്വാറിയുടമകള്‍ തോട്ടില്‍ പൈപ്പ്‌ലൈനിട്ട് മണ്ണിട്ട് മൂടി വെള്ളം കൊണ്ടു പോവുന്നത്.
നൂറ്റിയിരുപത്തഞ്ചേക്കര്‍ കൃഷിഭൂമിയില്‍ ജലസേചനാവശ്യത്തിനുപയോഗിക്കുന്നതാണ് കരിപ്പാലിത്തോട്. തോടിന്‍റെ പ്രഭവകേനന്ദ്രമായ തെക്കേടത്ത് മലയിലാണ് തോടിന്‍റെ ദിശ മാറ്റി ക്വാറിയിലേക്ക് വെള്ളം കൊണ്ടു പോകുന്നത്. ഉപയോഗിച്ച ശേഷം മലിനജലം പുറത്തേക്ക് ഒഴുക്കിക്കളയാനും പൈപ് സ്ഥാപിച്ചിട്ടുണ്ട്. മലിനജലം പുറത്തേക്കൊഴുക്കുന്നത് തോടിന്‍റെ താഴ്ഭാഗത്ത് ജലജീവികള്‍ ചത്തൊടുങ്ങുന്നതിനും കാരണമാകുന്നു. വെള്ളം ലഭിക്കാത്തത് മൂലം കൃഷി മുടങ്ങിയിരിക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
തോട് കയ്യേറിയിരിക്കുന്നത് വനഭൂമിയിലാണ്. ഇത് സംബന്ധിച്ച് വനപാലകര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നിയമപ്രകാരമാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ക്വാറിയുടമ പറയുന്നു. ധോണിയില്‍ വനഭൂമി കയ്യേറി തോട് വഴിതിരിച്ചു വിട്ടു.