Kerala
നിരന്തരം കടൽക്ഷോഭം: സമഗ്ര പാക്കേജിനായി ചെല്ലാനത്ത് നിരാഹാര സമരംനിരന്തരം കടൽക്ഷോഭം: സമഗ്ര പാക്കേജിനായി ചെല്ലാനത്ത് നിരാഹാര സമരം
Kerala

നിരന്തരം കടൽക്ഷോഭം: സമഗ്ര പാക്കേജിനായി ചെല്ലാനത്ത് നിരാഹാര സമരം

Sithara
|
2 Jun 2018 7:07 AM GMT

നിരന്തരം കടൽക്ഷോഭത്തിന്റെ ഇരകളാകുന്ന കൊച്ചി ചെല്ലാനത്ത് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരാഹാര സമരം തുടരുന്നു.

നിരന്തരം കടൽക്ഷോഭത്തിന്റെ ഇരകളാകുന്ന കൊച്ചി ചെല്ലാനത്ത് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരാഹാര സമരം തുടരുന്നു. സമരം നാലാം ദിനത്തിലേക്ക് കടന്നതോടെ സമരസമിതി നേതാക്കളെ ജില്ലാ കലക്ടർ ഇന്നലെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കലക്ടര്‍ പ്രഖ്യാപിച്ച പാക്കേജില്‍ തൃപ്തരല്ലെന്ന് സമര സമിതി അറിയിച്ചു.

കടല്‍ക്ഷോഭത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര പാക്കേജും ആവശ്യപ്പെട്ടാണ് ചെല്ലാനം നിവാസികള്‍ സമരം ആരംഭിച്ചത്. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുക, വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായധനം പ്രഖ്യാപിക്കുക, കടല്‍ഭിത്തിയോട് ചേര്‍ന്ന് മണ്‍ഭിത്തി നിര്‍മിക്കുക തുടങ്ങിയ പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

സമഗ്രമായ ദുരിതാശ്വാസ പാക്കേജിന് രൂപം നല്‍കുമെന്ന പ്രഖ്യാപനം മാത്രമാണ് കലക്ടര്‍ നടത്തിയത്. അതിനാല്‍ പ്രദേശവാസികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ചെല്ലാനത്ത് കനാലുകളുടെയും തോടുകളുടെയും ശുദ്ധീകരണം തുടരുകയാണ്. തിരയടിച്ചും മണല്‍കയറിയും വീടുകളില്‍ പലതും വാസയോഗ്യമല്ലാതായിരിക്കുകയാണ്.

Similar Posts