നിയമന വിവാദത്തില്‍ പ്രതികരണവുമായി കേരള യൂണിവേഴ്സിറ്റി വി സി
|സിന്‍ഡിക്കേറ്റംഗങ്ങള്‍ തന്നെ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നതിനെക്കുറച്ചും വി സി പ്രതികരിച്ചു. സംവരണം പാലിച്ച് 107 പുതിയനിയമനങ്ങള്ക്കായി വിജ്ഞാനപനം നടത്തിയതില്‍ സിന്‍ഡിക്കേറ്റിനെ മറികടന്നിട്ടില്ല. തസ്തിക..
നിയമന വിവാദത്തില്‍ പ്രതികരണവുമായി കേരള യൂണിവേഴ്സിറ്റി വി സി. മെരിറ്റ് അടിസ്ഥാനമാക്കിയാണ് അധ്യാപകരെ നിയമിച്ചതെന്ന് വൈസ് ചാന്‍സലര്‍ പി കെ രാധാകൃഷ്ണന്. ഇപ്പോഴത്തെ വിവാദങ്ങള്‍ മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യം. ഉപസമിതി റിപ്പോര്ട്ടി വൈകിപ്പിച്ചതിനാലാണ് പുതിയ നിയമന വിജ്ഞാപനം പുറത്തിറക്കാന്‍ തീരുമാനമെടുത്തതെന്നും വൈസ് ചാന്‍സലര്‍ പി കെ രാധാകൃഷ്ണന് മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സക്ലൂസീവ്.
വിദ്യാഭ്യാസ വിഭാഗത്തില്‍ അസി. പ്രൊഫസറെ നിയമിച്ചതില്‍ ക്രമക്കേടന്ന നടന്നെന്ന് ആരോപണം ശരിയല്ല. സിന്‍ഡിക്കേറ്റംഗങ്ങള്‍ തന്നെ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നതിനെക്കുറച്ചും വി സി പ്രതികരിച്ചു. സംവരണം പാലിച്ച് 107 പുതിയനിയമനങ്ങള്ക്കായി വിജ്ഞാനപനം നടത്തിയതില്‍ സിന്‍ഡിക്കേറ്റിനെ മറികടന്നിട്ടില്ല. തസ്തിക പൂള് ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ഉത്തരവാദിത്തം നിര്വഹിക്കാത്തതായിരുന്നു പ്രശ്നം.