Kerala
പുതിയ സംരംഭകര്‍ക്ക് ആശ്വാസമായി ഏകജാലകംപുതിയ സംരംഭകര്‍ക്ക് ആശ്വാസമായി ഏകജാലകം
Kerala

പുതിയ സംരംഭകര്‍ക്ക് ആശ്വാസമായി ഏകജാലകം

admin
|
2 Jun 2018 2:41 PM GMT

വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഏറ്റവും ആദ്യം ഏകജാലക സംവിധാനം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം.

വ്യവസായ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഏറ്റവും ആദ്യം ഏകജാലക സംവിധാനം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പുതിയ സംരംഭകര്‍ക്ക് ഏറെ ആശ്വാസകരമാണ് ഏകജാലകം. ഏകജാലക സംവിധാനത്തെയാണ് മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള ഇന്ന് പരിചയപ്പെടുത്തുന്നത്.

കെഎസ്ഐഡിസിയാണ് ഏകജാലക സംവിധാനത്തിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇന്റസ്ട്രിയല്‍ പാര്‍ക്കുകളിലും പ്രത്യേകം ഏകജാലക സംവിധാനങ്ങളുണ്ട്. വന്‍കിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ബോര്‍ഡിനെ സമീപിക്കണം. ഇതിനും കെഎസ്ഐഡിസിയിലാണ് അപേക്ഷ നല്‍കേണ്ടത്. ചെറുകിട സംരംഭങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ചെയര്‍മാനായ ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. ജില്ല വ്യവസായ കേന്ദ്രത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ‌അനുമതി വേണം. ഈ കടമ്പകള്‍ എളുപ്പത്തില്‍ കടക്കാന്‍ സഹായിക്കുന്ന ഏകജാലക സംവിധാനം രണ്ടായിരത്തിലാണ് കേരളത്തില്‍ നിലവില്‍ വന്നത്.

ഇന്റസ്ട്രിയല്‍ പാര്‍ക്കുകളിലും ഏകജാലക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നീ വകുപ്പുകളുടെ അനുമതികള്‍ക്ക് ഏകജാലക സംവിധാനം വഴി അപേക്ഷിച്ചാല്‍ മതി. പുതിയ സംരംഭങ്ങളുടെ അന്തിമ അനുമതി കെഎസ്ഐഡിസിയോ ജില്ലാ വ്യവസായ കേന്ദ്രമോ പൂര്‍ത്തിയാക്കും. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക അപ്പീല്‍ ബോര്‍ഡും നിലവിലുണ്ട്.

Similar Posts