Kerala
കെഎസ്ആര്‍ടിസിയില്‍ അഞ്ച് മാസമായി പെന്‍ഷനില്ല; വായ് മൂടിക്കെട്ടി ശവമഞ്ചവുമേന്തി പ്രതിഷേധംകെഎസ്ആര്‍ടിസിയില്‍ അഞ്ച് മാസമായി പെന്‍ഷനില്ല; വായ് മൂടിക്കെട്ടി ശവമഞ്ചവുമേന്തി പ്രതിഷേധം
Kerala

കെഎസ്ആര്‍ടിസിയില്‍ അഞ്ച് മാസമായി പെന്‍ഷനില്ല; വായ് മൂടിക്കെട്ടി ശവമഞ്ചവുമേന്തി പ്രതിഷേധം

Sithara
|
2 Jun 2018 12:01 AM GMT

പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു

പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. വായ് മൂടിക്കെട്ടി പ്രതീകാത്മക ശവമഞ്ചവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുകയാണ് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍. പെന്‍ഷന്‍ വിതരണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലാണ് മുന്‍ ജീവനക്കാര്‍. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതീകാത്മക ശവമഞ്ചവുമായി വാമൂടിക്കെട്ടി പ്രതിഷേധിച്ചു.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് അഞ്ച് മാസമായി. മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മിക്കവരും. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് മുന്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശിക പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, ആദ്യ പ്രവര്‍ത്തി ദിവസം തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം. പെന്‍ഷന്‍ മാത്രം ആശ്രയമായി ജീവിക്കുന്ന നിരവധി പേരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. കുടിശിക ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍റെ തീരുമാനം.

Similar Posts