Kerala
കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം: വലിയ വിമാനമിറങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തുംകരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം: വലിയ വിമാനമിറങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തും
Kerala

കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം: വലിയ വിമാനമിറങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തും

Ubaid
|
2 Jun 2018 10:54 AM GMT

കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തത് വലിയ പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറക്കാനുള്ള അനുമതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കോഴിക്കോട് ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ഹജ്ജ് വിമാനങ്ങള്‍ക്ക് അടുത്ത വര്‍ഷം കരിപ്പൂരില്‍ ഇറങ്ങാനാകുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.

റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പ് ഇഴഞ്ഞു നീങ്ങുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്തത് വലിയ പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി.ഇതിനുള്ള അനുമതിക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും യോഗം തീരുമാനിച്ചു. വ്യോമയാന മന്ത്രാലയവുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും.

കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചു കൂടി ഊര്‍ജ്ജസ്വലത കാണിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പി.വി അബ്ദുള് വഹാബ് എം.പി, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ രാധാകൃഷ്ണന്‍, ഡോ.ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Similar Posts