Kerala
Kerala

ജീവിതം തളര്‍ത്തുന്ന പാരപ്ലീജിയ രോഗത്തെ അവര്‍ അതിജീവിക്കുകയാണ് കൂട്ടായ്മയിലൂടെ..

Sithara
|
2 Jun 2018 10:46 AM GMT

കുടുംബാംഗങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ കരുതലും ആവശ്യപ്പെടുകയാണ് ഈ രോഗികള്‍.

നട്ടെല്ലിലെ വൈകല്യത്താല്‍ ശരീരത്തിനൊപ്പം ജീവിതവും തളര്‍ന്ന് പോയ നാല്‍പ്പതിനായിരത്തോളം പാരപ്ലീജിയ രോഗികളുണ്ട് സംസ്ഥാനത്ത്. 10 ശതമാനം പേര്‍ ജനിതക വൈകല്യത്താല്‍ രോഗികളാവുമ്പോള്‍ അപ്രതീക്ഷിതമായുണ്ടായ വീഴ്ചകളാണ് ബാക്കിയുള്ളവരെ തളര്‍ത്തിയത്. പരസ്പരമുള്ള കൂട്ടായ്മകളിലൂടെയും സാമൂഹ്യ സംഘടനകളുടെ സഹായത്താലും ജീവിതത്തെ ആസ്വാദ്യകരമായി മാറ്റാന്‍ ശ്രമിക്കുകയാണ് ഇവര്‍.

നട്ടെല്ലിന് ഏല്‍ക്കുന്ന ക്ഷതത്തിന്റെ ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു പാരപ്ലീജിയ രോഗികളുടെ ചലനശേഷി. സര്‍ക്കാരിന്‍റെ കൈകളില്‍ പാരപ്ലീജിയ രോഗികള്‍ എത്രയുണ്ടെന്നതിന് വ്യക്തമായ കണക്കുകളില്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ ഏകദേശ കണക്കാണ് നാല്‍പതിനായിരത്തോളം എന്നത്.

കൈകള്‍ക്ക് ചലന ശേഷിയുള്ള രോഗികള്‍ കുട, ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ സജീവമാണ്. സ്ഥിരം വിപണി വേണമെന്നാണ് ഇവരുടെ ആവശ്യം. കുടുംബാംഗങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ കരുതലും ആവശ്യപ്പെടുകയാണ് ഈ രോഗികള്‍.

Related Tags :
Similar Posts