Kerala
ഷുഹൈബ് വധം മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിഎസ്ഷുഹൈബ് വധം മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിഎസ്
Kerala

ഷുഹൈബ് വധം മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിഎസ്

Sithara
|
2 Jun 2018 1:57 AM GMT

ഷുഹൈബ് വധത്തെ അപലപിച്ച് വി എസ് അച്യുതാനന്ദന്‍.

ഷുഹൈബ് വധത്തെ അപലപിച്ച് വി എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനസാക്ഷിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിഎസ് കൊച്ചിയില്‍ പറഞ്ഞു.

ഷുഹൈബ് കൊലപാതകം അത്യന്തം അപലപനീയമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടിക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിഷ്പക്ഷ അന്വേഷണം നടക്കും. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവും. ചിലർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഷുഹൈബിന്റെ കൊലപാതകവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കും. പോലീസ് അന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ വ്യക്തമാക്കി.

Similar Posts