വ്യാജ പ്രചരണം; മലപ്പുറത്തെ ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കുന്നു
|ഇറച്ചിക്കോഴികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന പ്രചരണമാണ് പലയിടത്തും വ്യാപാരത്തെ ബാധിച്ചത്
ഇറച്ചിക്കോഴിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണം വിപണിയെ ബാധിച്ചു. മലപ്പുറത്തെ ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇറച്ചിക്കോഴികള്‍ക്ക് വൈറസ് ബാധയുണ്ടെന്ന പ്രചരണമാണ് പലയിടത്തും വ്യാപാരത്തെ ബാധിച്ചത്.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണമുണ്ടാക്കിയ ഭീതി മൂലം കോഴി ഇറച്ചി വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. ഇറച്ചിക്കോഴി ഫാമുകളെയാണ് ഇത് കാര്യമായി ബാധിച്ചത്. നാല്‍പതാം ദിനം ഇറച്ചിക്കടകളില്‍ എത്തേണ്ട കോഴികളില്‍ പലതും നാല്‍പത്തേഴ് ദിവസം കഴിഞ്ഞിട്ടും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ആവശ്യക്കാര്‍ കുറഞ്ഞതോടെ മലപ്പുറം ജില്ലയില്‍ പലയിടത്തും കോഴി വില കുറഞ്ഞു. ഇത് കച്ചവടക്കാരെയും ബാധിച്ചു. ചൂട് കാലം തുടങ്ങിയതോടെ കോഴി വില്‍പ്പന പൊതുവെ കുറഞ്ഞിട്ടുണ്ട്. ഇതിന് പിറകെയാണ് വ്യാജ പ്രചരണം കോഴി വിപണിക്ക് ഉണ്ടാക്കിയ ആഘാതം.