മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അഞ്ചു പേര്‍ അറസ്റ്റില്‍
|മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍.
മണ്ണാര്‍ക്കാട്ട് എം.എസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഐ പ്രവര്‍ത്തകരാണ്അറസ്റ്റിലായത്. സഫീറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കൊലപാത കത്തില്‍ പ്രതിഷേധിച്ച്മണ്ണാര്‍ക്കാട് താലൂക്കില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമാണ്. കുന്തിപ്പുഴ നന്ദിയന്‍കുന്ന് സ്വദേശിക ളായ മുഹമ്മദ് ബഷീര്‍, സുബ്ഹാന്‍, റാഷിദ്, അജീഷ്, ഷെര്‍ബില്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബഷീറും സുബ്ഹാനും ചേര്‍ന്നാ ണ് സഫീര്‍ ജോലി ചെയ്യുന്ന കടയില്‍ എത്തിയതെന്ന് പോലീസ് പറയുന്നു. ബഷീര്‍ കത്തി ഉപയോഗിച്ച് സഫീറിനെ കുത്തുമ്പോള്‍ സുബ്ഹാന്‍ തൊട്ടടുത്തും മറ്റു മൂന്നു പേര്‍ കടക്ക് പുറത്തുമാണ് ഉണ്ടായിരുന്നത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളെല്ലാം സിപിഐക്കാരാണ്. പ്രദേശത്ത് നേരത്തേ മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ച യാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സെയ്താലിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സഫീറിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് താലൂക്കില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പ്രദേശത്തെ ക്രിമിനലുകള്‍ സിപിഐയുടെ സംരക്ഷണത്തില്‍ അഴിഞ്ഞാടുകയാണെന്ന് മുസ്ലിം ലീഗ് ആരോപി ച്ചു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പാര്‍ട്ടി അനുഭാവികളാണെങ്കില്‍ പോലും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് പറഞ്ഞു.