Kerala
ബാങ്കുകളുടെ നിസഹകരണം മൂലം പ്രവാസി പുനരധിവാസ പദ്ധതി പാളുന്നുബാങ്കുകളുടെ നിസഹകരണം മൂലം പ്രവാസി പുനരധിവാസ പദ്ധതി പാളുന്നു
Kerala

ബാങ്കുകളുടെ നിസഹകരണം മൂലം പ്രവാസി പുനരധിവാസ പദ്ധതി പാളുന്നു

Subin
|
2 Jun 2018 7:24 AM GMT

പ്രവാസികളുടെ നോര്‍ക്ക അംഗീകരിക്കുന്ന പ്രൊജക്റ്റുകള്‍ നടപ്പാക്കാനായി ബാങ്കുകള്‍ 20 ലക്ഷം രൂപ വായ്പ നല്‍കുന്നതാണ് പദ്ധതി.

ബാങ്കുകളുടെ നിസഹകരണം മൂലം സംസ്ഥാനത്ത് പ്രവാസി പുനരധിവാസ പദ്ധതി പാളുന്നു. നിതാഖാത്ത് കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ലോണ്‍ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ മടിക്കുന്നതാണ് പദ്ധതി അവതാളത്തിലാക്കുന്നത്. കൂടുതല്‍ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ട് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് നോര്‍ക്ക.

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കിയത്. പ്രവാസികളുടെ നോര്‍ക്ക അംഗീകരിക്കുന്ന പ്രൊജക്റ്റുകള്‍ നടപ്പാക്കാനായി ബാങ്കുകള്‍ 20 ലക്ഷം രൂപ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇതില്‍ സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ സബ്‌സിഡി നല്‍കും. തിരിച്ചടവ് കൃത്യമായാല്‍ പലിശയിനത്തിലും മൂന്നു ശതമാനമാനം സബ്‌സിഡി ലഭിക്കും.

പദ്ധതി സുഗമമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബാങ്ക് മേധാവികള്‍ എല്ലാ വിധ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല് ലോണിനായി ബാങ്കുകളുടെ ബ്രാഞ്ചുകളെ സമീപിക്കുമ്പോള്‍ പ്രവാസികള്‍ക്ക് നിരാശയാണ് ഫലം. സബ്‌സിഡി നല്‍കാനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മാറ്റി വെച്ച അഞ്ചു കോടി രൂപയില്‍ അറുപത് ശതമാനം പോലും വായ്പ അനുവദിക്കാനുള്ള ബാങ്കുകളുടെ വിമുഖത മൂലം ചിലവഴിക്കാനായില്ല

സ്ഥലത്തിന്റെ ആധാരമുള്‍പ്പെടെ ഈട് നല്‍കാന്‍ പ്രവാസികള്‍ തയ്യാറാണെങ്കിലും എസ്ബിഐ അടക്കമുള്ള പൊതു മേഖലാ ബാങ്കുകള്‍ പദ്ധതിയോട് നിസഹരിക്കുകയാണ്. ലോണുകള്‍ക്കായുള്ള രണ്ടായിരത്തോളം അപേക്ഷകളാണ് വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത്.

Related Tags :
Similar Posts