ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്ന് ഉത്തരവ്
|ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്.
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്. യോഗ്യതയില്ലാത്തവര്‍ ഫാര്‍മസികളില്‍നിന്നും കുട്ടികളുടെ മരുന്നുകള്‍ നല്‍കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു
കുട്ടികളുടെ മരുന്നുകള്‍ പോലും ഗുണനിലവാരമില്ലത്തതാണ് വിപണിയിലുളളത്. ഡോക്ടര്‍മാര്‍ മരുന്ന് കമ്പനികളില്‍ നിന്നും പാരിതോഷികങ്ങള്‍ കൈപറ്റി മരുന്ന് കുറിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബാലവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ കഴിയാത്തതിനാല്‍ മരുന്ന് മാറി നല്കിയ സംഭവവും ഉണ്ട്. ആയതിനാല്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ മരുന്നുകള്‍ കുറിക്കണമെന്നും ബാലവകാശ കമ്മീഷന് ശിപാര്‍ശ ചെയ്യുന്നു. ശിശുരോഗ വിദഗ്ധരുടെ സേവനം അധികം വൈകുന്നേരങ്ങളിലാണ് ലഭിക്കുക.ഈ സമയങ്ങളില്‍ ഫാര്‍മസികളില്‍ യോഗ്യതയുളള ഫാര്മസിസ്റ്റില്ലത്ത അവസ്ഥ അവസാനിക്കണമെന്നും കമ്മീഷന് ആവശ്യപെടുന്നു. ഫാര്‍മസിസ്റ്റിനെ തിരിച്ചറിയും വിധം വെളളകോട്ട് ധരിക്കണം. കേരള ഫാര്‍മസിസ്റ്റ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മീഷന് ഉത്തരവിറക്കിയിരിക്കുന്നത്.
ഔഷധ വിപണന മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഫാര്‍മസി കൌണ്‍സിലിനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡ്രഗ് കണ്ട്രോളര് എന്നിവര്‍ക്കാണ് ബാലാവകാശ കമ്മീഷന് ഉത്തരവുകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നേരത്തെ ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത ഫാര്‍മസി കൌണ്‍സിലിനെ കമ്മീഷന് വിമര്‍ശിക്കുന്നുണ്ട്.