ശ്രീനാരായണ ഗുരുവില്‍ തുടങ്ങി ഒഎന്‍വിയില്‍ അവസാനിപ്പിച്ച ബജറ്റ് പ്രസംഗം
|ഗുരുവിന്റെ മതേതര കാഴ്ചപ്പാട് കേരളം പിന്തുടരുന്നുവെന്നതിന്റെ തെളിവാണ് നിലവിലെ സര്‍ക്കാരെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ഒഎന്‍വിയുടെ വരികള്‍ ഉദ്ധരിച്ചാണ് തോമസ് ഐസക് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്
ശ്രീനാരായണ ഗുരുവിനെ നിരവധി തവണ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചത്. ഗുരുവിന്റെ മതേതര കാഴ്ചപ്പാട് കേരളം പിന്തുടരുന്നുവെന്നതിന്റെ തെളിവാണ് നിലവിലെ സര്‍ക്കാരെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ഒഎന്‍വിയുടെ വരികള്‍ ഉദ്ധരിച്ചാണ് തോമസ് ഐസക് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്
നാം പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല എന്ന ഗുരു വചനം ഉദ്ധരിച്ചു ഉദ്ധരിച്ചു കൊണ്ടാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുഖവരയാക്കിയത് അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ എന്ന നാരായണ ഗുരുവിന്റെ പ്രാര്‍ത്ഥന. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ കുറിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ തുടങ്ങിയതും ഗുരുവചനങ്ങളോടെ.
ഗുരുവിന്‍റെ ജാതിയില്ലാ വിളംബര മ്യൂസിയത്തിന് ശതാബ്ദി മ്യൂസിയത്തിന് 5 കോടി രൂപയും കണ്‍വന്‍ഷന്‍ സെന്‍ററിന് 2 കോടിയും ബജറ്റില്‍ നീക്കിവെക്കുകയും ചെയ്തു. ശ്രീനാരായണഗുവിന്റെ നാമധേയത്തിലായിരിക്കും കൊല്ലം ജില്ലയില്‍ ആരംഭിക്കുന്ന സാംസ്കാരിക കേന്ദ്രം അറിയപ്പെടുക. ശ്രീനാരായണ ഗുരുവില്‍ തുടങ്ങി, ഗുരുവിലൂടെ കടന്നുപോയ ബജറ്റ് ഒഎന്‍വിയിലാണ് അവസാനിച്ചത്.