കോടതികളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കല്‍പ്പറ്റ നാരായണന്
|അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ല
സംസ്ഥാനത്തെ കോടതികളില്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണന്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ല. മണിപ്പൂരിലെയും ജമ്മുകാശ്മീരിലെയും പോലെ കേരളത്തിലും മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അനുവദിക്കാനാവില്ലെന്നും കല്‍പ്പറ്റ നാരായണന് പറഞ്ഞു.
ജനാധിപത്യത്തില്‍ മാധ്യമങ്ങളും ജുഡീഷ്യറിയും എന്ന വിഷയത്തില്‍ കോഴിക്കോട് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കല്‍പ്പറ്റ നാരായണന്.ഇപ്പോഴും മാധ്യമങ്ങള്‍ക്ക് കോടതിയില്‍ കയറാന്‍ സാധിക്കുന്നില്ല എന്നത് ഗുരുതരമായ വിഷയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി അത്തരമൊരു സമീപനം സ്വീകരിക്കാത്തത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്തെ കോടതികളില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്നായിരുന്നു കോഴിക്കോട് ബാര്‍ അസോസിയേഷന് പ്രസിഡന്‍് കെ എന്‍ കാദിരിയുടെ നിലപാട്. മാധ്യമങ്ങള്‍ പലപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസ് അക്കാദമി മുന്‍ ചെയര്മാന് എന്‍.പി രാജേന്ദ്രന്,ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. മാത്യു കട്ടിക്കാന,അഡ്വക്കറ്റ് സാബി ജോസഫ്,കെയുഡബ്ല്യു ജെ മുന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി എന്‍ പത്മനാഭന് തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു.