പ്രകൃതി ചികിത്സയിലൂടെ പ്രസവം;കുഞ്ഞ് മരിച്ചതായി പരാതി
|ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു
പ്രകൃതി ചികിത്സയിലൂടെ പ്രസവം, കുഞ്ഞ് മരിച്ചതായി പരാതി. മലപ്പുറം കോട്ടക്കലില്‍ വാട്ടര്‍ ബര്‍ത്ത് നടത്തുന്ന സ്ഥാപനത്തിലെ ചികിത്സ പിഴവു മൂലമാണ് കുട്ടിമരിച്ചതെന്നാണ് പരാതി. സംസ്കരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു.
മൂന്നാം പ്രസവത്തിനാണ് യുവതി വാട്ടര്‍ബെഡിലെത്തിയത്. എന്നാല്‍ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തും മുമ്പേ കുഞ്ഞ് മരിച്ചു. വാട്ടര്‍ബെഡിലെ ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ ഗര്‍ഭാശയം,മൂത്രസഞ്ചി എന്നീ അവയവങ്ങള്‍ക്ക് ഗുരുതര പരിക്കു പറ്റിയതായി പരാതിയില്‍ പറയുന്നു.
ബന്ധുക്കളുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് വാട്ടര്‍ബെഡ് നടത്തിപ്പുകാരനായ ഡോ. ഹാബിര്‍ ഹൈദറിനെതിര കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് പുറത്തെടുത്തു.