![ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് കോടതി ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് കോടതി](https://www.mediaoneonline.com/h-upload/old_images/1068596-highcourt.webp)
ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് കോടതി
![](/images/authorplaceholder.jpg?type=1&v=2)
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍
ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകള്‍ക്ക് നിലം നികത്താന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണിത്.
പാഡി ആന്റ് വെറ്റ് ലാന്റ് ആക്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭദഗതിയനുസരിച്ച് സ്ഥലത്തിന്റെ ഫെയര്‍വാല്യുവില്‍ 25 ശതമാനം അടച്ചാല്‍ നിലംനികത്താന്‍ അനുമതി നല്‍കുമെന്നായിരുന്നു വ്യവസ്ഥ. ഇത് സര്‍ക്കാര്‍ നയത്തിനെതിരാണെന്നും അഞ്ച് സെന്റില്‍ വീട് വയ്ക്കാന്‍ മാത്രമേ അനുമതി നല്കാന്‍ പാടുകയുള്ളൂ എന്നും കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡാറ്റാ ബാങ്ക് പൂര്‍ത്തിയാകാത്ത പഞ്ചായത്തുകളുടെ നിലം നികത്താനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നേച്ചര്‍ ലവേഴ്സ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് നടപടി. ഹരജികള്‍ പിന്നീട് വീണ്ടും പരിഗണിക്കും.