ജെഡിയു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
|രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട് ജെഡിയുവിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. തര്‍ക്കത്തെ തുടര്‍ന്ന് വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല.
രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട് ജെഡിയുവിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. തര്‍ക്കത്തെ തുടര്‍ന്ന് വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല. മറ്റ് അഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി.
വടകരയും എലത്തൂരും ഒന്നിലധികം ആളുകളുടെ പേരുകള്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട് ഈ സാഹചര്യത്തില്‍ സമവായത്തിലെത്താന്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ സീറ്റ് ഒഴിച്ചിട്ടത്. 7 സീറ്റുകളിലാണ് ജെഡിയു മത്സരിക്കുന്നത്. നേമത്ത് വി സുരേന്ദ്രന്‍ പിള്ള, കൂത്തു പറമ്പില്‍ കെബി മോഹനന്‍, കല്‍പറ്റയില്‍ എംപി ശ്രേയാംസ്‍കുമാര്‍, മട്ടന്നൂരില്‍ യുവ ജനതാദള്‍ ജില്ല പ്രസിഡന്റ് കെപി പ്രശാന്ത്, അമ്പലപ്പുഴ ഷേക്ക് പി ഹാരിസ് എന്നിവര്‍ മത്സരിക്കും.
വടകരയില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെയും സംസ്ഥാന ജന സെക്രട്ടറി എംകെ ഭാസ്കരന്‍ എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. സമവായത്തിലെത്താന്‍ ഇരുവരെയും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എലത്തൂരില്‍ യുവജനദാള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ കിഷന്‍ ചന്ദ്, വി കുഞ്ഞാലി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഈ രണ്ട് സീറ്റുകളിലും ഇന്നു തന്നെ പ്രഖ്യാപനമുണ്ടായേക്കും.