Kerala
കൊച്ചി മെട്രോക്ക് യാത്രാനുമതികൊച്ചി മെട്രോക്ക് യാത്രാനുമതി
Kerala

കൊച്ചി മെട്രോക്ക് യാത്രാനുമതി

Sithara
|
3 Jun 2018 4:02 AM GMT

പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാലുടന്‍ കൊച്ചി മെട്രോ ഉദ്ഘാടനം നടക്കും.

കൊച്ചി മെട്രോക്ക് കേന്ദ്ര മെട്രോ റയില്‍ സുരക്ഷാ കമ്മീഷന്‍റെ യാത്രാനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം കൂടി ലഭിച്ചാല്‍ ഈ മാസം അവസാനത്തോടെ മെട്രോയുടെ ഉദ്ഘാടനം നടക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ടത്തില്‍ മെട്രോയില്‍ യാത്രാ ചെയ്യാനുള്ള അനുമതിയാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

യാത്രക്കാര്‍ക്കുള്ള പ്രവേശന മാര്‍ഗം, സ്റ്റേഷനുകളിലെ സൌകര്യങ്ങള്‍, ശുചിത്വം, സൈനേജുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും കൊച്ചി മെട്രോ സജ്ജമാണെന്ന മെട്രോ റെയില്‍വെയുടെ സുരക്ഷാ കമ്മീഷ്ണര്‍ മനോഹരന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് യാത്രാനുമതി. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും മുട്ടം യാഡിലെ ഓപറേഷന്‍ കണ്‍ ട്രോള്‍ യൂണിറ്റും അനുബന്ധ സൌകര്യങ്ങളും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സുരക്ഷാ കമ്മീഷനംഗങ്ങള്‍ പരിശോധിച്ചിരുന്നു. സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകളും യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഉടനടി സ്ഥാപിക്കണമെന്ന് നിര്‍ദേശത്തോടു കൂടിയാണ് കമ്മീഷന്‍
കെ എം ആര്‍ എല്ലിന് യാത്രാനുമതി നല്‍കിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെട്രോ ഉദ്ഘാടനത്തിന് ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാലുടന്‍ ഉദ്ഘാടത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനാകും. മെയ് 20ന് ശേഷം പ്രധാനമന്ത്രി കേരളത്തിലെത്താണ് സാധ്യത. ഉദ്ഘാടനം കഴിയുന്നതുവരെ മെട്രോ ട്രെയിനുകള്‍ ആളുകളില്ലാതെ യാത്ര നടത്തും.

Similar Posts