Kerala
വോട്ട് ചെയ്യാന്‍ കോട്ടയം അസി. കളക്ടറുടെ പാട്ട്വോട്ട് ചെയ്യാന്‍ കോട്ടയം അസി. കളക്ടറുടെ പാട്ട്
Kerala

വോട്ട് ചെയ്യാന്‍ കോട്ടയം അസി. കളക്ടറുടെ പാട്ട്

admin
|
3 Jun 2018 1:06 AM GMT

വോട്ടു ചെയ്യാന്‍ മടിക്കുന്നവരെയും കന്നി വോട്ടര്‍മാരെയും സമ്മതിദാന അവകാശം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിനു വേണ്ടി കോട്ടയം ജില്ലാ ഭരണകൂടം പാട്ടു തയ്യാറാക്കിയത്.

വോട്ട് രേഖപ്പെടുത്താന്‍ ആര്‍ക്കെങ്കിലും മടിയുണ്ടോ. ഉണ്ടെങ്കില്‍ കോട്ടയംഅസിസ്റ്റന്റ് കലക്ടര്‍ ആലപിച്ച ഈ ഗാനം ഓന്നു കേള്‍ക്കൂ. നിശ്ചയമായും നിങ്ങള്‍ വോട്ട് രേഖപ്പെടുത്തും. വോട്ടു ചെയ്യാന്‍ മടിക്കുന്നവരെയും കന്നി വോട്ടര്‍മാരെയും സമ്മതിദാന അവകാശം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിനു വേണ്ടി കോട്ടയം ജില്ലാ ഭരണകൂടം പാട്ടു തയ്യാറാക്കിയത്. രചന,ആലാപനം, അഭിനയം എന്നിവ കോട്ടയം അസിസ്റ്റന്‍റ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ് നിര്‍വഹിച്ചിരിക്കുന്നത്. പുതുതലമുറയെ ആകര്‍ഷിക്കുന്ന മാതൃകയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് ജയദേവനാണ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള പാട്ട് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിക്കഴിഞ്ഞു.
പാട്ടിന്‍റെ സദുദ്ദേശ്യം ബോധ്യപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പാട്ടിനെ സ്വീപിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാട്ടിന്‍റെ സിഡി റിലീസ് കോട്ടയം പ്രസ് ക്ലബില്‍ പിന്നണി ഗായിക വൈക്കം വിജയലക്ഷമി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ സ്വാഗത് രണ്‍ബീര്‍ ഭണ്ഡാരി സ്വീപ് നിരീക്ഷക രഞ്ജനാദേവ് ശര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar Posts