Kerala
പരവൂര്‍ വെടിക്കെട്ട്: കൊല്ലം തഹസില്‍ദാര്‍ വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച്പരവൂര്‍ വെടിക്കെട്ട്: കൊല്ലം തഹസില്‍ദാര്‍ വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച്
Kerala

പരവൂര്‍ വെടിക്കെട്ട്: കൊല്ലം തഹസില്‍ദാര്‍ വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച്

admin
|
3 Jun 2018 1:56 AM GMT

പരവൂര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൊല്ലം തഹസില്‍ദാര്‍ എസ് എല്‍ സജികുമാര്‍ വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പരവൂര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൊല്ലം തഹസില്‍ദാര്‍ എസ് എല്‍ സജികുമാര്‍ വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവ ദിവസം നിരോധനം നടപ്പാക്കാന്‍ സ്ഥലത്തുണ്ടാകേണ്ട തഹസില്‍ദാര്‍ കലക്ടറെ പോലും തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരത്തേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

പരവൂര്‍ വെടിക്കെട്ടപകടം സംബന്ധിച്ച് ജില്ലാ കലക്ടര്‍ മന്ത്രിസഭാ യോഗത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവ സമത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ തഹസില്‍ദാര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പൊലീസ് വെടിക്കെട്ട് തടഞ്ഞില്ല എന്നുമായിരുന്നു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് തഹസില്‍ദാര്‍ തിരുവനന്തപുരത്ത് ആയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തഹസില്‍ദാറിന്റെ ഫോണ്‍രേഖകളില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്.

രാത്രി 12.5ന് പരവൂരിലുണ്ടായിരുന്ന തഹസില്‍ദാര്‍ 2 മണിയോടു കൂടി തിരുവനന്തപുരത്ത് എത്തി. പുലര്‍ച്ചെ 3.18ന് പരവൂര്‍ വില്ലേജ് ഓഫീസറുടെ ഫോണില്‍ നിന്നും തഹസില്‍ദാര്‍ക്ക് കോള്‍ പോയിട്ടുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്ന് പുലര്‍ച്ചെ 6 മണിയോടെ തഹസില്‍ദാര്‍ പരവൂരില്‍ തിരിച്ചെത്തിയെന്നും ഫോണ്‍രേഖയില്‍ നിന്നു വ്യക്തമായി. ജില്ലാ കലക്ടറെ പോലും അറിയിക്കാതെയാണ് തഹസില്‍ദാര്‍ സ്ഥലം വിട്ടതെന്നും നിരോധനം നടപ്പാക്കുവാന്‍ തഹസില്‍ദാര്‍ ശ്രമിച്ചിച്ചില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എസ് എല്‍ സജികുമാറിനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

Similar Posts