Kerala
ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
Kerala

ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Ubaid
|
3 Jun 2018 4:58 PM GMT

സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് വിസ്ഡം വളണ്ടിയര്‍മാരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്..

എറണാകുളം വടക്കേക്കരയില്‍ ലഘുലേഖവിതരണം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകരെ റിമാന്ഡ് ചെയ്തു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് വിസ്ഡം ഗ്ലോബല്‍ ഇസ്‍ലാമിക് വിഷന്‍ വളണ്ടിയര്‍മാരെ തടഞ്ഞ് വച്ച് മർദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

വിമോചനത്തിന്റെ വഴി, ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, ഐഎസ് മത നിഷിദ്ധം മാനവ വിരുദ്ധം എന്നി ലഘുലേഖകളും, ജീവിതം എന്തിന് വേണ്ടി എന്ന ബുക്ക് ലെറ്റുമാണ് ഇവർ വീടുകളിൽ വിതരണം ചെയ്തത്. ലഘുലേഖ വിതരണം ചെയ്ത് കാമ്പയിൻ നടത്തുമ്പോഴാണ് സംഘ്പരിവാർ സംഘടനകളുടെ നേത്യത്വത്തിൽ വിസ്ഡം പ്രവർത്തകരെ മർദ്ധിക്കുകയും മതപരിവർത്തന പ്രവർത്തനം നടത്തുന്നു എന്ന് കാണിച്ച് പോലീസിന് കൈമാറുകയുമായിരുന്നു. വടക്കേക്കര സ്റ്റേഷനിൽ എത്തിച്ച ഇവരെ ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്ത 39 പേർക്കെതിരെയും മതവിദ്വോഷം പ്രചരിപ്പിച്ചെന്നാണ് കേസ്.

Similar Posts