Kerala
ഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: ബല്‍റാംഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: ബല്‍റാം
Kerala

ഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: ബല്‍റാം

Sithara
|
3 Jun 2018 1:53 PM GMT

65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ - ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം

തന്റെ ഫാൻസ്‌ എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട്‌ അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ - ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള‌ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന ഒരു ചാനല്‍ പരിപാടിയിലെ തമാശ ചോദ്യത്തിന് ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ അന്നയ്ക്ക് നേരെ ഫാന്‍സ് കടുത്ത ആക്രമണം നടത്തി. ഫാന്‍സിനോട് മാപ്പ് ചോദിച്ച് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.

Similar Posts