Kerala
മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി;  വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുംമന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി; വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തും
Kerala

മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി; വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തും

Jaisy
|
3 Jun 2018 7:53 AM GMT

9,10 തിയതികളിലാണ് യോഗം

വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തു.9,10 തിയതികളിലാണ് യോഗം. പദ്ധതി നിർവഹണം വിലയിരുത്തുന്നതിനൊപ്പം പുതിയ പദ്ധതി നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്യും.

ഒന്നര വർഷത്തിലേക്കെത്തുന്ന എൽഡിഎഫ് സർക്കാറിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം നേരിട്ട് വിലയിരുത്താൻ യോഗം വിളിക്കുന്നത്. 9,10 തിയതികളിലായി നടക്കുന്ന യോഗത്തിൽ മുഴുവൻ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. ഓരോ വകുപ്പുകൾക്കും പ്രത്യേക സമയം അനുവദിച്ചാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറിയോടും യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുണ്ട്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനമികവും പോരായ്മകളും നേരിട്ട് വിലയിരുത്തുകയാണ് യോഗത്തിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. നിലവിലുളള പദ്ധതികളുടെ വിലയിരുത്തലും പുതിയ പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടത്തും.ഓരോ വകുപ്പിലും മൂന്ന് മെഗാ പ്രോജക്റ്റുകൾ സമർപ്പിക്കാൻ മന്ത്രിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പുകളും പുതിയ പദ്ധതികൾ യോഗത്തിൽ സമർപ്പിക്കും.മന്ത്രിമാരും വകുപ്പുകളും യോഗത്തിനായുളള തയ്യാറെടുപ്പുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

Similar Posts