വിവാദയോഗാകേന്ദ്രത്തില്‍ ആണ്‍കുട്ടികളെയും മതം മാറ്റുന്നതായി വെളിപ്പെടുത്തല്‍
|വിവാദ യോഗ കേന്ദ്രത്തില്‍ തന്നെ താമസിപ്പിച്ച സമയത്ത് 6 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി ബംഗളൂരു സ്വദേശിനി വന്ദന പറഞ്ഞുആണ്‍കുട്ടികളെയും മതം മാറ്റുന്നതായി വെളിപ്പെടുത്തല്‍
തൃപ്പുണിത്തുറ വിവാദ യോഗ കേന്ദ്രത്തില്‍ ആണ്‍കുട്ടികളെയും മതം മാറ്റുന്നതായി വെളിപ്പെടുത്തല്‍. തന്നെ താമസിപ്പിച്ച സമയത്ത് 6 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി ബംഗളൂരു സ്വദേശിനി വന്ദന പറഞ്ഞു. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുസ്‍ലിം യുവാവ് ഈ സമയത്ത് മതംമാറി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ കുടുംബത്തെ യോഗ കേന്ദ്രത്തില്‍ എത്തിച്ചതെന്നും വന്ദന പറഞ്ഞു.
യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയായ ശേഷം രക്ഷപ്പെട്ട യുവതിയാണ് വന്ദന. വിവാഹം റദ്ദാക്കാന്‍ ബംഗളൂരു കുടുംബ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് ഇവര്‍. കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് വന്ദന കേരള ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.