Kerala
ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍
Kerala

ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍

Sithara
|
3 Jun 2018 1:48 AM GMT

പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയത് ന്യായീകരിക്കാനാവാത്തതാണെന്ന് ഹരജിയില്‍ സിബിഐ പറയുന്നു

എസ്എന്‍സി ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയത് ന്യായീകരിക്കാനാവാത്തതാണെന്ന് ഹരജിയില്‍ സിബിഐ പറയുന്നു. വിധിയെ ചോദ്യം ചെയ്ത് കേസിലെ മറ്റ് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

എസ്എന്‍സി ലാവലിന്‍ അഴിമതി കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി നിലനില്‍ക്കുന്നതല്ലെന്നാണ് സിബിഐയുടെ ഹരജിയില്‍ പറയുന്നത്. ഇടപാടില്‍ അഴിമതിയുണ്ടെന്നും അതില്‍ എല്ലാ പ്രതികള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും സിബിഐയുടെ അപ്പീലില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് ന്യായീകരിക്കാനാവുന്നതല്ല. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് വെളിച്ചെത്തുകൊണ്ടുവരാന്‍ എല്ലാ പ്രതികളേയും വിചാരണയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നുമാണ് സിബിഐ നിലപാട്.

ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കസ്തൂരി രംങ്ക അയ്യരും ആര്‍ ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Similar Posts