മാഞ്ചസ്റ്റര്‍ ശൈലിയില്‍ പന്തുതട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
|പാസുകള്‍ കുറച്ച് കളിയുടെ വേഗത കൂട്ടുന്ന ശൈലിയോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് റെനെ പറയുന്നു.
മാഞ്ചസ്റ്ററിന്റെ ആക്രമണ ഫുട്‌ബോള്‍ ശൈലിയാവും ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിക്കുകയെന്ന് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍. ആരാധക പിന്തുണ അത്ഭുതപ്പെടുത്തിയതായും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പ്രതികരിച്ചു. പരിക്ക് വെല്ലുവിളിയാവുന്നുണ്ടെങ്കിലും ആശങ്കയില്ലെന്ന് അമര്‍ തോമര്‍ കൊല്‍ക്കത്ത പരിശീലകന്‍ റ്റെഡി ഷെറിങ്ങാമും പറയുന്നു.
മാഞ്ചസ്റ്റര്‍ ശൈലി തന്നെയാവും ബ്ലാസ്‌റ്റേഴ്‌സ് പിന്തുടരുകയെന്ന് കോച്ച് റെനെ മ്യൂലസ്റ്റീന്‍ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ രീതികള്‍ അറിയാവുന്ന താരങ്ങള്‍ ടീമിലുള്ളത് മുതല്‍ക്കൂട്ടാവും. പാസുകള്‍ കുറച്ച് കളിയുടെ വേഗത കൂട്ടുന്ന ശൈലിയോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവില്ലെന്നും റെനെ പറയുന്നു.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക പിന്തുണ ശരിക്കും അത്ഭുതപ്പെടുത്തി. താരങ്ങളുടെ പരിക്കാണ് കൊല്‍ക്കത്തയെ വലയക്കുന്നത്. സൂപ്പര്‍ താരം റോബി കീന്‍ പരിക്കിന്റെ പിടിയിലായത് തിരിച്ചടിയായി. പക്ഷേ മികച്ച മത്സരം പുറത്തെടുക്കുമെന്ന് കൊല്‍ക്കത്ത കോച്ച് റ്റെഡി ഷെറിങ്ങാം പറയുന്നു. ഗ്ലാമര്‍ പോരാട്ടമായി മാറിയ ഉദ്ഘാടന മത്സരം ആവേശത്തുടക്കമാകും നല്‍കുകയെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു.