Kerala
ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്തശിക്ഷ; എന്നിട്ടും പമ്പാ മലിനീകരണത്തിന് പരിഹാരമില്ലജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്തശിക്ഷ; എന്നിട്ടും പമ്പാ മലിനീകരണത്തിന് പരിഹാരമില്ല
Kerala

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്തശിക്ഷ; എന്നിട്ടും പമ്പാ മലിനീകരണത്തിന് പരിഹാരമില്ല

Sithara
|
3 Jun 2018 9:05 PM GMT

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം.

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കിയിട്ടും പുണ്യ നദിയായ പമ്പ മലിനമാക്കുന്നത് നിര്‍ബാധം തുടരുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ സ്നാനത്തിന് ശേഷം തുണി ഒഴുക്കരുതെന്ന മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടും ലോഡ് കണക്കിന് തുണിയാണ് പമ്പയില്‍ നിന്ന് പ്രതിദിനം നീക്കംചെയ്യുന്നത്.

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ഇത് സംബന്ധിച്ച മന്ത്രിസഭ തയ്യാറാക്കിയ കരട് നിയമം ഗവര്‍ണര്‍ അംഗീകരിച്ച് ഓര്‍ഡിനന്‍സായി ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ പമ്പയിലെ കാഴ്ച ഇതാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലോഡ് കണക്കിന് തുണിയാണ് ഒരു ദിവസം തന്നെ പമ്പയില്‍ നിന്ന് നീക്കം ചെയ്യുന്നത്. ജലനിരപ്പ് താഴുന്ന അവസരങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

ജലവിഭവ വകുപ്പാണ് നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കേണ്ടത്. എന്നാല്‍ നിയമം നടപ്പിലാക്കാനുള്ള ഒരു സംവിധാനവും പമ്പയില്‍ ഒരുക്കിയിട്ടില്ല. തുണിയൊഴുക്കരുതെന്നും സോപ്പും എണ്ണയും തേച്ച് കുളിക്കരുതെന്നും കാട്ടിയുള്ള മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് ഏക നടപടി. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെയുളള നിയമം പമ്പയില്‍ പ്രായോഗികമല്ലെന്നും വാദം ഉയരുന്നുണ്ട്.

Similar Posts