രണ്ടാമത്തെ അക്ഷരവീടും സമ്മാനിച്ചു
|പഴയകാല നടി ജമീലാ മാലിക്കിനായി തിരുവനന്തപുരം പാലോടാണ് സ്നേഹാക്ഷരങ്ങളുടെ വീട് നിര്‍മിച്ചു നല്‍കിയത്
താങ്ങും തണലുമായി രണ്ടാമത്തെ അക്ഷരവീടും സമ്മാനിച്ചു. പഴയകാല നടി ജമീലാ മാലിക്കിനായി തിരുവനന്തപുരം പാലോടാണ് സ്നേഹാക്ഷരങ്ങളുടെ വീട് നിര്‍മിച്ചു നല്‍കിയത്. യുഎഇ എക്സ്ചേഞ്ചും സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയും എന്‍എംസി ഗ്രൂപ്പും മാധ്യമം ദിനപത്രത്തോടൊപ്പം ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് അക്ഷരവീട്.
അതെ...ജമീലാ മാലിക്കിന്റെ ഈ വാക്കുകളിലുണ്ട്...സ്നേഹം മണക്കുന്ന അക്ഷരങ്ങളുടെ കരുതല്‍. മലയാളത്തിലെ അമ്പത്തൊന്ന് അക്ഷരങ്ങളുടെ പേരില്‍ സമ്മാനിക്കുന്ന അക്ഷരവീട് പദ്ധതിയിലെ രണ്ടാമത്തെ വീട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് ജമീലാ മാലിക്കിന് സമ്മാനിച്ചു. ആ എന്ന വീട്...അങ്ങിനെ ജമീലാ മാലിക്കിന് സ്വന്തമായി. പാലോട് നടന്ന ചടങ്ങ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ നല്കി ജമീലാ മാലിക്കിനെ പാലോടുകാരും സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ പലയിടത്തായി ഉയരുന്ന അമ്പത്തിയൊന്ന് വീടുകളും ഹാബിറ്റാണ് നിര്‍മിക്കുന്നത്. എഴുത്തുകാരന് പെരുമ്പടവം ശ്രീധരന്, ഹാബിറ്റാറ്റ് ചെയര്മാന് ജി ശങ്കര്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹിമാന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.