അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പിന്‍റെ നടപടി
|ചെങ്കല്‍ ക്വാറികളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. വാഹനങ്ങളും, ഉപകരണങ്ങളും..
അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പിന്‍റെ നടപടി. ചെങ്കല്‍ ക്വാറികളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. വാഹനങ്ങളും, ഉപകരണങ്ങളും പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാതൊരുവിധ അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി ചെങ്കല്‍ ക്വാറികളുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ വിവിധ ക്വാറികളില്‍നിന്നായി 10 വാഹനങ്ങളും, കല്ല് വെട്ട് യന്ത്രങ്ങളും പിടികൂടി.
പ്രദേശത്തെ കുടിവെള്ളം മുട്ടിക്കും വിധമാണ് മിക്ക ക്വാറികളും പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റോപ്മെമ്മോ നല്‍കിയതിനു ശേഷവും ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഹൈകോടതി വിലക്ക് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളിലും പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പും, ജിയോളജി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ക്വാറി ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.