വടയമ്പാടി ജാതിമതിൽ വിരുദ്ധ സമര സമിതി നേതാവ് ജോയ് പാവേൽ ജയിൽമോചിതനായി
|14 ദിവസത്തെ റിമാന്‍ഡിന് ശേഷം പുറത്തിറങ്ങിയ ജോയ് പാവേലിനെ സമര സഹായ സമിതി പ്രവർത്തകർ സ്വീകരിച്ചു
റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വടയമ്പാടി ജാതിമതിൽ വിരുദ്ധ സമര സമിതി നേതാവ് ജോയ് പാവേൽ ജയിൽ മോചിതനായി. 14 ദിവസത്തെ റിമാന്‍ഡിന് ശേഷം പുറത്തിറങ്ങിയ ജോയ് പാവേലിനെ സമര സഹായ സമിതി പ്രവർത്തകർ സ്വീകരിച്ചു. ജാതിമതിൽ വിരുദ്ധ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് സമര സമിതിയുടെ തീരുമാനം.
ദലിത് പീഡന നിരോധന നിയമ പ്രകാരം പൊലീസ് കള്ളക്കേസിൽ കുടുക്കി ജോയ് പാവേലിനെ അറസ്റ്റ് ചെയ്തെന്നായിരുന്നു സമര സമിതിയുടെ ആരോപണം.14 ദിവസത്തിന് ശേഷമാണ് വടയമ്പാടി സമര സഹായ സമിതി നേതാവ് കൂടിയായ ജോയ് പാവേൽ ജയിൽ മോചിതനായത്.
വടയമ്പാടി സമരം ഭരണകൂടത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് തന്റെ അറസ്റ്റെന്ന് ജോയ് പാവേൽ പറഞ്ഞു. ദലിതരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം സെക്രട്ടറിയേറ്റിന് മുൻപിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സമര സഹായ സമിതി.