Kerala
ട്രിനിറ്റി സ്കൂള്‍ പ്രിൻസിപ്പലിനോട് വിരമിക്കുന്നത് വരെ നിര്‍ബന്ധിത അവധിയില്‍ പോകാൻ നിര്‍ദ്ദേശംട്രിനിറ്റി സ്കൂള്‍ പ്രിൻസിപ്പലിനോട് വിരമിക്കുന്നത് വരെ നിര്‍ബന്ധിത അവധിയില്‍ പോകാൻ നിര്‍ദ്ദേശം
Kerala

ട്രിനിറ്റി സ്കൂള്‍ പ്രിൻസിപ്പലിനോട് വിരമിക്കുന്നത് വരെ നിര്‍ബന്ധിത അവധിയില്‍ പോകാൻ നിര്‍ദ്ദേശം

Jaisy
|
3 Jun 2018 12:49 AM GMT

ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിനാണ് നടപടി

കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിൻസിപ്പലിനോട് വിരമിക്കുന്നത് വരെ നിര്‍ബന്ധിത അവധിയില്‍ പോകാൻ മാനേജ്മെന്റ് നിര്‍ദ്ദേശം. ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിനാണ് നടപടി.

വരുന്ന മാര്‍ച്ച് 20 വരെയാണ് പ്രിൻസിപ്പല്‍ ഷെവലയിര്‍ ജോണിന്റെ കാലാവധി. അതു കഴിഞ്ഞ് കരാര്‍ പുതുക്കില്ല. വിരമിക്കല്‍ കാലാവധി വരെ നിര്‍ബന്ധിത അവധിയായിരിക്കും. സ്കൂളില്‍ അടുത്തിടെ ഉണ്ടായി സംഭവങ്ങളെ കുറിച്ച് കൊല്ലം രൂപത അറിയിച്ചു. ഇതിന് പുറമേ.ഗൗരി നേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാരെ തിരിച്ചെടുത്തത് ആഘോഷമാക്കിയത് മാനേജ്മെന്റിന്റെ അറിവോടെയല്ലെന്നും സഭയ്ക്കും സ്കൂളിനും മാനേക്കേട് ഉണ്ടാക്കുന്ന നടപടിയായിരുന്നു ഇതെന്നും രൂപത വിലയിരുത്തി. ആഘോഷവേളയില്‍ പങ്കെടുത്ത മറ്റ് അധ്യാപകര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.പ്രിൻസിപ്പലിനെ മാറ്റണമെന്ന കൊല്ലം ഡിഡിഇ ശ്രീകലയുടെ നോട്ടീസിന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇന്ന് തന്നെ മറുപടി നല്‍കും.അതേസമയം ഗൗരി നേഘ കേസിൽ പ്രിൻസിപ്പാളിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് പ്രസന്നൻ കൊല്ലത്ത് ധർണ നടത്തി.

Similar Posts