ചെറുകിട സംരംഭങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്ന് വികെസി
|ചെറിയ മൂലധനം കൊണ്ട് തുടങ്ങി ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന വികെസി
പാദരക്ഷാ വ്യവസായ രംഗത്ത് വ്യത്യസ്തമായ ബ്രാന്‍ഡ് നാമമാണ് വികെസി. ചെറുകിട സംരഭങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതാണ് വികെസിയുടെ വളര്‍ച്ച. ചെറിയ മൂലധനം കൊണ്ട് തുടങ്ങി ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന വികെസിയെയാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ പരിചയപ്പെടുത്തത്.
1984ല്‍ കോഴിക്കോട് നല്ലളത്ത് ഹവായ് ചെരിപ്പുകള്ക്കാവശ്യമായ ഷീറ്റുകള്‍ നിര്‍മിച്ചാണ് വികെസിയുടെ തുടക്കം. 1986ല്‍ വികെസി എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്ക് ആദ്യമായി ഉല്പന്നമിറക്കി. മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ബ്രാന്‍ഡായി വികെസി മാറി. വിവിധ സംസ്ഥാനങ്ങളിലുള്ള മുപ്പതോളം യൂണിറ്റുകളിലായി പ്രതിദിനം മൂന്നു ലക്ഷം ജോഡി ചെരിപ്പുകളാണ് വികെസി നിര്‍മിക്കുന്നത്.
പിവിസി ഉപയോഗിച്ചുള്ള ചെരിപ്പു നിര്‍മാണം മലബാറിന് പരിചയപ്പെടുത്തുന്നത് വികെസിയാണ്. ഇപ്പോള്‍ രാജ്യമെമ്പാടുമായി 300 ലേറെ ഡീലര്‍മാര്‍, 65000 റീട്ടെയില്‍ ഷോറൂമുകള്‍ എന്നിങ്ങനെ വിശാലമായ വിപണന ശൃംഖലയാണ് വികെസിക്കുള്ളത്. സാധാരണക്കാരായ ഏഴായിരം പേര്‍ക്ക് വികെസി ജോലി നല്കുന്നു. വികെസിയുടെ മാതൃക സ്വീകരിച്ച് കോഴിക്കോട് മാത്രം എണ്‍പതിലധികം ചെരുപ്പ് നിര്‍മാണ കമ്പനികളാണ് ഉയര്‍ന്നു വന്നത്.