വിജയമന്ത്രം പങ്കുവെച്ച് സഫ ഗ്രൂപ്പ്
|കോഴി കച്ചവടത്തില്‍നിന്ന് തുടങ്ങി നിരവധി ജ്വല്ലറികളുടെ ഉടമകളായി മാറിയതാണ് സഫ ഗ്രൂപ്പിന്റെ ചരിത്രം.
കോഴി കച്ചവടത്തില്‍നിന്ന് തുടങ്ങി നിരവധി ജ്വല്ലറികളുടെ ഉടമകളായി മാറിയതാണ് സഫ ഗ്രൂപ്പിന്റെ ചരിത്രം. സഹോദരങ്ങള്‍ തമ്മിലുളള ഐക്യമാണ് ഈ വിജയത്തിന് പിന്നില്‍. സഫ ഗ്രപ്പിന്റെ വിജയമാണ് മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍ ഇന്ന് പങ്കുവെക്കുന്നത്.
മലപ്പുറം ജില്ലയിലെ മേലാറ്റൂരിലെ സാധരണ കുടുംബത്തിലെ 7സഹോദരങ്ങള്‍ ഒരുമിച്ചാണ് 200 കോഴി കുഞ്ഞുങ്ങളെ വളര്‍ത്തി വിറ്റത്. പിന്നീട് ഈ കുടംബത്തിന്റെ വിജയമാണ് ബിസിനസ് ലോകം കണ്ടത്. സിമന്റ് ഹോളോബ്രിക്സ് നിര്‍മാണ രംഗത്തേക്കാണ് പിന്നീട് കടന്നത്. എന്നാല്‍ വീടുകള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും ഹോളോബ്രിക്സ് ഉപയോഗിക്കാന്‍ പൊതുജനം ധൈര്യപ്പെട്ടിരുന്നില്ല. അങ്ങനെയാണ് റീജണല്‍ എന്‍ജിനിയറിങ്ങ് കോളേജില്‍നിന്നും സഫ ഗ്രൂപ്പ് എം.ഡി മുഹമ്മദ് അബ്ദുസലാം ഹോളോബ്രിക്സ് നിര്‍മാണത്തില്‍ പ്രത്യക കോഴ്സ് നേടിയത്. മലപ്പുറം ജില്ലയിലെ മറ്റ് നിര്‍മാണ യൂണിറ്റുകള്‍ക്കും പരിശീലനം നല്കി. ഇതോടെ വന്‍ കെട്ടിടങ്ങള്‍വരെ ഹോളോബ്രിക്സ് കൊണ്ട് നിര്‍മ്മിക്കാന്‍ തുടങ്ങി. ഗുണന്മേയാണ് സഫ ഗ്രൂപ്പിന്റെ വിജയ രഹസ്യം.
പിന്നീട് തുടങ്ങി വെച്ച സ്വര്‍ണ വ്യാപാരം പൊട്ടെന്ന് വളര്‍ന്നു. കേരളത്തില്‍മാത്രം 5 ജ്വല്ലറികള്‍ ഇവര്‍ക്കുണ്ട്. ഗള്‍ഫില്‍ ഹോള്‍സെയില്‍ ഷോപ്പുകളും റീട്ടയില്‍ ഷോപ്പുകളും ഉണ്ട്. ഗള്‍ഫിലെ പല ജ്വല്ലറികള്‍ക്കും സഫ ഗ്രൂപ്പാണ് ആഭരണങ്ങള്‍ നല്‍കിവരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജംമ്സ് ആന്റ് ജ്വല്ലറി എന്ന കോഴ്സ് നടത്തുന്ന കോളേജും സഫ ഗ്രൂപ്പിനുണ്ട്. കുടുംബത്തിന്റെ ഐക്യവും പ്രഫഷണല്‍ രീതിയുമാണ് പലമേഖലയില്‍ ശ്രദ്ധിച്ചിട്ടും വിജയം തുടരുന്നതിനു പിന്നില്‍.
പുതുതായി സംരംഭകരാകാന്‍ തയ്യാറെടുക്കുന്നവര്‍ തുടങ്ങുന്ന പദ്ധതിയെ കുറിച്ച് കൃത്യമായ ബോധം ഉളളവരായിരിക്കണമെന്ന് സഫ ഗ്രൂപ്പ് എംഡി പറയുന്നു.