Kerala
കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നുകോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു
Kerala

കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു

admin
|
3 Jun 2018 5:01 PM GMT

ആറ് മാസത്തിനിടെ 55 മലേറിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ 55 മലേറിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്ന് ഡിഎംഒ മീഡിയവണിനോട് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ വര്‍ധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് 88 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. മലേറിയ ബാധിച്ചവരുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഇതിനകം തന്നെ 63 കഴിഞ്ഞു. 326 പേര്‍ നിരീക്ഷണത്തിലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണ് പകര്‍ച്ചവ്യാധി പടരാന്‍ കാരണമെന്ന് ഡിഎംഒ പറഞ്ഞു.

മലയോര മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായതായാണ് റിപ്പോര്‍ട്ട്. എലത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് മലേറിയ ബാധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം സംബന്ധിച്ച് ഡിഎംഒയുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Tags :
Similar Posts