Kerala
വെയില്‍ പോയി മഴ വന്നു; ജ്യോതിയുടെയും അമ്മയുടെയും ജീവിതം കുടുതല്‍ ദുരിതത്തിലായിവെയില്‍ പോയി മഴ വന്നു; ജ്യോതിയുടെയും അമ്മയുടെയും ജീവിതം കുടുതല്‍ ദുരിതത്തിലായി
Kerala

വെയില്‍ പോയി മഴ വന്നു; ജ്യോതിയുടെയും അമ്മയുടെയും ജീവിതം കുടുതല്‍ ദുരിതത്തിലായി

admin
|
3 Jun 2018 9:45 AM GMT

നാളുകള്‍ക്ക് മുമ്പ് റെയില്‍വേ സ്വന്തം സ്ഥലത്ത് മതില്‍ കെട്ടിയതോടെ വീട്ടിലേക്കുള്ള വഴിയും ഇപ്പോള്‍ ഇല്ലാതായി.

മാലിന്യം നിറഞ്ഞ പേരണ്ടൂര്‍ കനാല്‍ തീരത്തുള്ള ജ്യോതിയുടെയും കുടുംബത്തിന്റെയും ജീവിതം മഴക്കാലമായതോടെ കൂടുതല്‍ ദുരിതത്തിലായി.
പകര്‍ച്ചവ്യാധി ഭീഷണിയിലാണ് കനാല്‍ പുറമ്പോക്കിലെ ഈ കുടുംബം. സഹായമഭ്യര്‍ഥിച്ച് എംഎല്‍എ അടക്കമുള്ള അധികാരികളെ പലതവണ കണ്ടിട്ടും അവഗണന മാത്രം ബാക്കി. ഈ കുടുംബത്തിന്റെ ദുരിത ജീവിതം മീഡിയവണ്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാല് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എത്തിയപ്പോള്‍ പേരണ്ടൂര്‍ കനാല്‍ തീരത്തെ താമസത്തിന്റെ ദുരിതങ്ങള്‍ ജ്യോതിയുടെ അമ്മ ഫിലോമിന പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യത്തില്‍ നിന്ന് മഴ പെയ്തതതോടെ കനാലിലെ വെള്ളം അല്‍പം കൂടി ഉയര്‍ന്നുവെന്ന മാറ്റം മാത്രമാണ് ഇന്ന് ഞങ്ങളിവിടെ എത്തിയപ്പോള്‍ കണ്ടത്.

ലോട്ടറി വിറ്റ് അന്നത്തിന് വഴി കണ്ടെത്തിയിരുന്ന അമ്മ ഫിലോമിന കിടപ്പിലായി. തൊട്ടപ്പുറത്ത് സഹോദരിയും മകനും താമസിക്കുന്നത് മാത്രമാണ് ഇവര്‍ക്കുള്ള സുരക്ഷ. മലിനജലം നിറഞ്ഞ് ഒറ്റമുറി വീട് വൃത്തിഹീനമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. ഇവിടെ നിന്ന് മാറിതാമസിക്കാന്‍ സഹായം തേടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.

നാളുകള്‍ക്ക് മുമ്പ് റെയില്‍വേ സ്വന്തം സ്ഥലത്ത് മതില്‍ കെട്ടിയതോടെ വീട്ടിലേക്കുള്ള വഴിയും ഇപ്പോള്‍ ഇല്ലാതായി.

Similar Posts