Kerala
പരുന്തുംപാറയെ നീലക്കടലാക്കി നീലക്കുറുഞ്ഞി പൂത്തുപരുന്തുംപാറയെ നീലക്കടലാക്കി നീലക്കുറുഞ്ഞി പൂത്തു
Kerala

പരുന്തുംപാറയെ നീലക്കടലാക്കി നീലക്കുറുഞ്ഞി പൂത്തു

Jaisy
|
4 Jun 2018 1:13 PM GMT

നീലക്കുറിഞ്ഞി കുടുംബത്തില്‍ പെടുന്ന സ്രടോബിലാന്തസ് സിസേലിയസ് എന്ന ഇനം കുറിഞ്ഞികളാണ് ഇവിടങ്ങളില്‍ പൂത്തത്

ഇടുക്കി പരുന്തുംപാറയിലും കല്യാണതണ്ടിലും കുറിഞ്ഞി പൂത്തു. നീലക്കുറിഞ്ഞി കുടുംബത്തില്‍ പെടുന്ന സ്രടോബിലാന്തസ് സിസേലിയസ് എന്ന ഇനം കുറിഞ്ഞികളാണ് ഇവിടങ്ങളില്‍ പൂത്തത്. കാട്ടുകുറിഞ്ഞി എന്നും ഇവ അറിയപ്പെടുന്നു. ഇവ കാണാന്‍ ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് 1800 അടി ഉയരെ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടങ്ങളില്‍ നീലകുറുഞ്ഞികള്‍ പൂക്കുന്നത് 12 വര്‍ഷത്തില്‍ ഒരിക്കലാണ്. വശ്യതായാര്‍ന്ന നീല നിറമുള്ളതിനാല്‍ നീലക്കുറുഞ്ഞി എന്നും. മെടുകളില്‍ വിരിയുന്നതിനാല്‍ മേട്ടുകുറിഞ്ഞി എന്നും ഇവ അറിയപെടുന്നു. വിവിധ ഇടവേളകളില്‍ കൂട്ടത്തോടെ പൂക്കുന്ന നാല്‍പതോളം ഇനം കുറിഞ്ഞി കള്‍ ഉണ്ട് അവയില്‍ ഒന്നായ സ്ട്രോബിലാന്തസ് സിസേലിയസ് എന്ന ഇനമാണ് ഇപ്പോള്‍ കല്യാണതണ്ടിലും പരുന്തുംപാറയിലേയും മലനിരകളെ നീലകടലാക്കി മാറ്റിയിരിക്കുന്നത്. സ്ട്രോബിലാന്തസ് കുന്തിയാനം എന്ന ശാസ്ത്രനാമത്തിലാണ് നീലക്കുറിഞ്ഞി അറിയപ്പെടുന്നത്.

ഇവ സാധാരണയായി മൂന്നാര്‍ മേഖലകളിലാണ് പൂക്കുന്നത്. വിവധ തരത്തിലുള്ള കുറിഞ്ഞികളുടെ പൂക്കാല സമയങ്ങളെ പറ്റി ഇപ്പോഴും വിവിധ ഇടങ്ങളില്‍ പഠനം തുടരുകയാണ്.പക്ഷെ ഓരോ വര്‍ഷവും വ്യത്യസ്ത ഇടങ്ങളില്‍ പൂത്തുകൊണ്ട് കുറിഞ്ഞിയും പഠനക്കാര്‍ക്ക് തലവേദന ശ്രഷ്ടിക്കുന്നു. എന്നാല്‍ പച്ചവിരിച്ച കുന്നുകളെ നീല പൊതിയുമ്പോള്‍ അത് സഞ്ചാരികള്‍ക്ക് ഏറെ ആഹ്ളാദം പകരുന്ന കാഴ്ചകളില്‍ ഒന്നായി മാറുന്നു. 12 വര്‍ഷം കാത്തിരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്കായി കുറിഞ്ഞിപൂക്കളെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി. കുറിഞ്ഞി കുടുംബത്തില്‍ നിന്നും ചില ഇനം കുറിഞ്ഞികള്‍ ഇപ്പോള്‍ ജില്ലയുടെ പലഭാഗത്തും ഏതാണ്ട് എല്ലാ വര്‍ഷംവും പൂക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Similar Posts