Kerala
മലപ്പുറം ഇടതുമുന്നണിക്ക് ബാലികേറാമലയല്ല: വൈക്കം വിശ്വന്‍മലപ്പുറം ഇടതുമുന്നണിക്ക് ബാലികേറാമലയല്ല: വൈക്കം വിശ്വന്‍
Kerala

മലപ്പുറം ഇടതുമുന്നണിക്ക് ബാലികേറാമലയല്ല: വൈക്കം വിശ്വന്‍

Muhsina
|
4 Jun 2018 10:48 AM GMT

ബി ജെ പിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ട്. പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ..

മലപ്പുറം ഇടതുമുന്നണിക്ക് ബാലികേറാമലയല്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കുറ്റിപ്പുറത്തും മഞ്ചേരിയിലും നേരത്തെ അഭ്തുങ്ങള്‍ നടന്ന ചരിത്രമുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മലപ്പുറം തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മലപ്പുറത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ ഇന്ന് രാവിലെ ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു.

ഇടതുമുന്നണിയുടെ മുഴുവന്‍ എല്‍എംഎമാരും അടുത്തമാസം ഒന്ന് മുതല്‍ മലപ്പുറത്തുണ്ടാകണമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുകളുടെ തെഞ്ഞെടുപ്പ് ചുമതല എംഎല്‍എമാര്‍ക്ക് നല്‍കും. മുതിര്‍ന്ന നേതാക്കള്‍ അടക്കം മലപ്പുറത്ത് പ്രചരണത്തിന് എത്തണമെന്ന് യോഗം തീരുമാനിച്ചു. അതേസമയം മൂന്നാര്‍ ട്രിബ്യൂണല്‍ പുതിയ ചെയര്‍മാനെ നിയോഗിച്ച് പുനസംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് ഇടതുമുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Similar Posts