Kerala
പൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മാണം; കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിപൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മാണം; കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി
Kerala

പൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മാണം; കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കി

Muhsina
|
4 Jun 2018 10:57 AM GMT

ശബരിമല പൊന്നമ്പല മേട്ടില്‍ ക്ഷേത്രം പണിയുന്നതിനായുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമല പൊന്നമ്പല മേട്ടില്‍ ക്ഷേത്രം പണിയുന്നതിനായുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വനഭൂമി വിട്ടുകിട്ടുന്നതിന് കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പെട്ടിട്ടുള്ള പൊന്നന്പല മേട് അടക്കമുള്ള ഒരു ഏക്കര്‍ സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.

18 മലകളില്‍ എത്തി ഊരു മൂപ്പന്‍മാരുടെ അനുമതി വാങ്ങിയ ശേഷമാണ് നടപടിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. വിവിധ ദേവ പ്രശ്നങ്ങളിലെ വിധി പ്രകാരം പൊന്നന്പല മേട് അടങ്ങിയ പ്രദേശം ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാകണമെന്നും ദേവസ്വം അധികൃതര്‍ വാദിക്കുന്നു.

ശാസ്താ സങ്കല്‍പങ്ങളില്‍ അദൃശ്യ രൂപത്തിലുള്ളതും ജ്യോതി രൂപത്തില്‍ ആരാധിക്കുന്നതുമാണ് പൊന്നന്പല മേട്ടിലെ ദൈവ ചൈതന്യം. ഇതിന് വിരുദ്ധമായി ക്ഷേത്രം പണിയുന്നതിനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തില്‍ പന്തളം രാജകുടുംബത്തിന് അതൃപ്തി ഉണ്ട്. എതിര്‍പ്പുമായി അയ്യപ്പഭക്തരും രംഗത്തെത്തി. ഇതോടെ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്റെ മുന്‍ പ്രസ്താവന തിരുത്തിയെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കുകയായിരുന്നു.

Related Tags :
Similar Posts