Kerala
ദ്രോഹിക്കുന്നത് ആറ് പേര്‍; നളിനി നെറ്റോയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി സെന്‍കുമാര്‍ദ്രോഹിക്കുന്നത് ആറ് പേര്‍; നളിനി നെറ്റോയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി സെന്‍കുമാര്‍
Kerala

ദ്രോഹിക്കുന്നത് ആറ് പേര്‍; നളിനി നെറ്റോയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി സെന്‍കുമാര്‍

Sithara
|
4 Jun 2018 11:44 PM GMT

പുറ്റിങ്ങല്‍ ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന് ടി പി സെന്‍കുമാര്‍ മീഡിയവണ്‍ വ്യൂപോയന്‍റില്‍ പറഞ്ഞു

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ രൂക്ഷമായി വിമര്‍ശിച്ച് ടി പി സെന്‍കുമാര്‍. പുറ്റിങ്ങല്‍ ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടി. ഉദ്യോഗസ്ഥ തലത്തിലെ ആറ് പേരാണ് തന്നെ ദ്രോഹിക്കുന്നതെന്നും സെന്‍കുമാര്‍ മീഡിയവണ്‍ വ്യൂപോയന്‍റില്‍ പറഞ്ഞു. മിന്നുന്നതെല്ലാം പൊന്നാണോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

ഭരണതലത്തിലെ ഉദ്യോഗസ്ഥയടക്കം ആറ് പേരാണ് തന്നെ ദ്രോഹിക്കുന്നതെന്നാണ് ടി പി സെന്‍കുമാര്‍ പറഞ്ഞത്.‌ സര്‍ക്കാരിന്‍റെ പുനപരിശോധന ഹര്‍ജിക്ക് കോടതി മറുപടി നല്‍കും. എസ് എം വിജയാനന്ദ് ചീഫ്സെക്രട്ടറി ആയത് മുതല്‍ നളിനി നെറ്റോയ്ക്ക് തന്നോട് വിരോധമാണ്. കണിച്ചുകുളങ്ങരയിലെ തൊണ്ടിമുതല്‍ കേസില്‍ തന്നെ കുടുക്കാന്‍ നളിനി നെറ്റോ ശ്രമിച്ചു. പുറ്റിങ്ങല്‍ ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയത് നളിനി നെറ്റോയാണെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ നിയമനം കേരള പൊലീസ് ചട്ടങ്ങള്‍ അനുസരിച്ചല്ല. അതുകൊണ്ട് തനിക്കെതിരായ സര്‍ക്കാരിന്‍റെ വാദം നിലനില്‍ക്കില്ല. കഴിഞ്ഞ ദിവസം അഭിഭാഷകര്‍ കോടതിയില്‍ നിന്ന് പിന്‍വാങ്ങിയത് പുനര്‍നിയമനം ഉടന്‍ ലഭിക്കുമെന്ന സൂചനയെ തുടര്‍ന്നാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

Similar Posts