Kerala
കള്ളനോട്ട് കേസില്‍ പൊലീസ് തേടുന്ന ബിജെപി നേതാവ് കള്ളപ്പണ മുന്നണികള്‍ക്കെതിരായ പ്രചരണയാത്രയുടെ പോസ്റ്ററില്‍കള്ളനോട്ട് കേസില്‍ പൊലീസ് തേടുന്ന ബിജെപി നേതാവ് കള്ളപ്പണ മുന്നണികള്‍ക്കെതിരായ പ്രചരണയാത്രയുടെ പോസ്റ്ററില്‍
Kerala

കള്ളനോട്ട് കേസില്‍ പൊലീസ് തേടുന്ന ബിജെപി നേതാവ് കള്ളപ്പണ മുന്നണികള്‍ക്കെതിരായ പ്രചരണയാത്രയുടെ പോസ്റ്ററില്‍

Subin
|
4 Jun 2018 3:34 PM GMT

യുവമോര്‍ച്ച പ്രാദേശിക നേതാവ് രാജീവ് ഏഴാച്ചേരിയുടെ ചിത്രമാണ് ശോഭ സുരേന്ദ്രന്റെ ജാഥയുടെ പ്രചരണ പോസ്റ്ററിലുള്ളത്... ഇന്നാണ് രാജിവിനെതിരെയും പൊലീസ് കേസെടുത്തത് . ഇയാള്‍ ഒളിവിലാണ്

'കള്ളപ്പണ മുന്നണികള്‍ക്കെതിരെ' ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിന് അടിച്ച പോസ്റ്ററില്‍ വീട്ടിലെ കള്ളനോട്ടടിയന്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യുവാവും. യുവമോര്‍ച്ച പ്രാദേശിക നേതാവ് രാജീവ് ഏഴാച്ചേരിയുടെ ചിത്രമാണ് ശോഭ സുരേന്ദ്രന്റെ ജാഥയുടെ പ്രചരണ പോസ്റ്ററിലുള്ളത്. ഒബിസി മോര്‍ച്ചയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് രാജീവ്. ഇയാള്‍ തമിഴാനാട്ടിലേക്ക് കടന്നതായാണ് സൂചന.

ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് അടിക്കുന്ന യന്ത്രവും ഒന്നര ലക്ഷത്തോളം രൂപയുടെ കള്ള നോട്ടുസെക്കളും കണ്ടെത്തിയത്. രാജീവിനേയും സഹോദരനായ രാകേഷിനേയും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നാണ് രാജീവിനെതിരെയും പൊലീസ് കേസെടുത്തത്

രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നും രണ്ടായിരത്തിന്റെ 60 നോട്ടുകളും അഞ്ഞൂറിന്റെ 20നോട്ടുകളും അമ്പതിന്റെ 10 നോട്ടുകളും, ഇരുപതിന്റെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്‌ടോപ്പ്, കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്റര്‍, ബോണ്ട് പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. .

നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. കൊടുങ്ങല്ലൂര്‍ മതിലകത്തെ രാകേഷിന്റെ വീട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളില്‍ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജ നോട്ടുകളും കണ്ടെത്തിയത്. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Similar Posts