ബിഗ് സ്ക്രീനൊരുക്കി ഇത്തവണയും നൈനാം വളപ്പിലെ ഫുട്ബോള്‍ പ്രേമികള്‍
|ഫുട്ബോളിന്റെ സ്വന്തം കോഴിക്കോട് നൈനാം വളപ്പ് പതിവ് പോലെ ബിഗ് സ്ക്രീനൊരുക്കിയാണ് കളി കാണുന്നത്. പക്ഷെ ഇത്തവണ ഇന്ത്യ മാത്രമാണ് നൈനാംവളപ്പിന്റെ ടീം..
നാടും നഗരവുമെല്ലാം ഫുട്ബോള്‍ ലഹരിയിലാണ്. ഫുട്ബോളിന്റെ സ്വന്തം കോഴിക്കോട് നൈനാം വളപ്പ് പതിവ് പോലെ ബിഗ് സ്ക്രീനൊരുക്കിയാണ് കളി കാണുന്നത്. പക്ഷെ ഇത്തവണ ഇന്ത്യ മാത്രമാണ് നൈനാംവളപ്പിന്റെ ടീം. തലസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുളും മുമ്പ് തന്നെ നൈനാം വളപ്പില്‍ ഫുട്ബോള്‍ ആവേശം കൊടുമുടിയില്‍ എത്തി.
ദേശീയ പതാകയും കയ്യിലേന്തി ഇന്ത്യക്കായ് ആര്‍പ്പ് വിളിച്ച് കൊച്ചു കുട്ടികളുള്‍പ്പെടെ നൈനാം വളപ്പില്‍ ഒരുമിച്ചാണ് കളി കാണുന്നത്. ഫുട്ബോളെന്നാല്‍ നൈനാം വളപ്പിന് എന്നും ആവേശമാണ്. ബ്രസീലിനും അര്‍ജന്റീനക്കും ജര്മനിക്കും സ്പെയിനിനുമെല്ലാം ആരാധകര്‍ എറെയാണ്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. സ്വന്തം മണ്ണില്‍ ഫിഫയുടെ ഒരു മത്സരം നടക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരേ ഒരു ടീമേയുള്ളൂ. അത് ഇന്ത്യയാണ്. മലയാളി താരം കെപി രാഹുലും ഇന്ത്യക്കായി പന്തു തട്ടുമ്പോള്‍ ആ ആവേശത്തിന് കൂടുതല്‍ കരുത്താകും. ഏതായാലും വരും മത്സരങ്ങളെല്ലാം ഇവിടെയുള്ള സ്ക്രീനില്‍ തെളിയുമ്പോള്‍ കാണികളുടെ എണ്ണവും കൂടുമെന്ന് ഉറപ്പാണ്.