Kerala
ഇടത്തരം സ്വയംതൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ സാധ്യതകള്‍ഇടത്തരം സ്വയംതൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ സാധ്യതകള്‍
Kerala

ഇടത്തരം സ്വയംതൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ സാധ്യതകള്‍

admin
|
4 Jun 2018 11:20 AM GMT

വര്‍ഷം തോറും തുടങ്ങുന്ന സംരംഭങ്ങളുടെ എണ്ണത്തിന്റെ നാലിരട്ടി തൊഴിലവസരമാണ് സൃഷ്ടിക്കപ്പെടുന്നത്. സ്റ്റാര്‍ട്ട് അപ് മേഖലയിലെ തൊഴില്‍ സാധ്യതയെ പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

സംസ്ഥാനത്ത് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലവസരം സൃഷ്ടിക്കുന്നത് സൂഷ്മ ചെറുകിട ഇടത്തരം സ്വയംതൊഴില്‍ സംരംഭങ്ങളാണ്. വര്‍ഷം തോറും തുടങ്ങുന്ന സംരംഭങ്ങളുടെ എണ്ണത്തിന്റെ നാലിരട്ടി തൊഴിലവസരമാണ് സൃഷ്ടിക്കപ്പെടുന്നത്. സ്റ്റാര്‍ട്ട് അപ് മേഖലയിലെ തൊഴില്‍ സാധ്യതയെ പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍ കഴിയുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം ചെറുതല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ആയിരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതായത് നാലിരട്ടി. എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 2,200 ഓളം സംരംഭങ്ങള്‍ തുടങ്ങിയപ്പോള്‍ പതിനായിരം തൊഴിലവസരങ്ങളുണ്ടായി.

ചെറുകിട സംരംഭങ്ങള്‍ സാമ്പത്തിക രംഗത്തിന് നല്‍കുന്ന സംഭാവനയും ചെറുതല്ല. മൊത്തം വ്യവസായങ്ങളുടെ നാല്‍പത് ശതമാനം ഉത്പാദനവും 40 ശതമാനം കയറ്റുമതിയും ഇവ സംഭാവന ചെയ്യുന്നുണ്ട്. രാജ്യത്താകെയുള്ള നാല് കോടിയോളം വരുന്ന സംരംഭങ്ങള്‍ വഴി പന്ത്രണ്ട് കോടി തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

Similar Posts