Kerala
വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ ലീഗിന്റെ ആഹ്ലാദ പ്രകടനംവോട്ടെണ്ണല്‍ തുടങ്ങും മുമ്പേ ലീഗിന്റെ ആഹ്ലാദ പ്രകടനം
Kerala

വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ ലീഗിന്റെ ആഹ്ലാദ പ്രകടനം

Subin
|
4 Jun 2018 8:02 PM GMT

മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിക്കും മുമ്പേ മുസ്‌ലിം ലീഗിന്റെ ആഹ്‌ളാദ പ്രകടനം. മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയായാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്. ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കികൊണ്ട് രാഷ്ട്രീയ വിജയം നേടാനാണ് എല്‍ഡിഎഫ് ശ്രമം.

വേങ്ങര മണ്ഡലം രൂപീകരിച്ച 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്. 38237 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്(24901) ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതലായിരുന്നു ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടേയും ഭൂരിപക്ഷം. 63138 വോട്ടുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എന്‍ഡിഎ 3417 വോട്ടില്‍ ഒതുങ്ങി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വേങ്ങര യുഡിഎഫിനും കുഞ്ഞാലിക്കുട്ടിക്കും ഒപ്പം നിന്നു. ഭൂരിപക്ഷത്തില്‍ 180വോട്ടുകളുടെ നാമമാത്രമായ കുറവ് മാത്രമാണ് സംഭവിച്ചത്. ഇടതുമുന്നണിയുടേയും (34124) വലതുമുന്നണിയുടേയും(72181) എന്‍ഡിഎയുടേയും(7055) വോട്ടുകളുടെഎണ്ണത്തില്‍ വര്‍ധനവുണ്ടായി. ഈ കണക്കുകള്‍ തന്നെയാണ് മുസ്‌ലിം ലീഗിന് വേങ്ങരയില്‍ വോട്ടെണ്ണലിന് മുമ്പേ ആഹ്ലാദ പ്രകടനം നടത്താനുള്ള ആത്മവിശ്വാസം നല്‍കുന്നത്.

Related Tags :
Similar Posts